
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ മദ്രസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. 2004ല്‍ ആണ് യുപി സര്‍ക്കാര്‍ ബോര്‍ഡ് ഓഫ് മദ്രസ എജ്യുക്കേഷന്‍ ആക്ട് പാസാക്കിയത്. എന്നാല്‍ നിയമം ഭരണഘടനാ വിരുദ്ധവും മതേതര തത്വങ്ങളുടെ ലംഘനവുമാണെന്നായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ വിധി. എന്നാല്‍ നിയമത്തിൻ്റെ വ്യവസ്ഥകള്‍ മനസിലാക്കുന്നതില്‍ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നടപടി.
നിയമം റദ്ദാക്കിയ കോടതി നടപടി 17 ലക്ഷം വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹര്‍ജിയില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. വിഷയവുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതു താത്പര്യ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിൻ്റെ നടപടി. ഹര്‍ജിയില്‍ ജൂലൈ അവസാന വാരം അന്തിമ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. അതുവരെ ഹൈക്കോടതി വിധിയും ഉത്തരവും സ്‌റ്റേ ചെയ്യുകയായിരുന്നു.
Be the first to comment