പി വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഒളിവിൽ കഴിയുന്ന ഷാജൻ സ്‌കറിയയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. പൊലീസ് വ്യാപകമായ തെരച്ചിൽ നടത്തുകയും ‘മറുനാടൻ മലയാളി’ ഓഫീസുകളിലെ കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.
ചീഫ് ജസ്റ്റീസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഷാജൻ സ്കറിയയെ കണ്ടെത്താനുള്ള പരിശോധന തുടരുന്നതായി കൊച്ചി പൊലീസ് അറിയിച്ചു. ഷാജൻ സ്കറിയക്കെതിരെ എസ് സി – എസ് ടി പീഡന നിരോധന നിയമം അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ഇതിൽ ഷാജൻ സ്കറിയ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ഹൈകോടതി ഹർജി തള്ളിയിരുന്നു.
Be the first to comment