‘വിമാനത്താവള മാതൃകയിൽ ഹൈടെക് റെയിൽവേ സ്റ്റേഷൻ, തൃശൂരിന് എന്റെ ദീപാവലി സമ്മാനം’: സുരേഷ് ഗോപി

തൃശൂരിൽ വിമാനത്താവള മാതൃകയിൽ ഹൈടെക് റെയിൽവേ സ്റ്റേഷൻ വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചതോടെ ആധുനിക സൗകര്യങ്ങളോടെ രാജ്യാന്തര നിലവാരത്തിലുള്ള നവീകരണമാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത്.

വിമാനത്താവള മാതൃകയിൽ പുതുക്കിനിർമിക്കുന്ന സ്റ്റേഷനിൽ മൾട്ടിലവൽ പാർക്കിംഗാണ് ഒരുക്കുന്നത്. പുനർനിർമ്മിക്കുന്ന സ്റ്റേഷന്റെ 3D മാതൃക സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.അടുത്ത 100 വർഷത്തെ ആവശ്യം മുന്നിൽ കണ്ടുള്ള എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി കൊണ്ടാണ് പുതിയ സ്റ്റേഷൻ നിർമ്മിക്കാൻ ഒരുങ്ങുന്നത്.

“തൃശൂർ, ഭാവിയിൽ ഒരു മുഖം മിനുക്കലിന് തയ്യാറാകൂ! നമ്മുടെ പ്രിയപ്പെട്ട തൃശ്ശൂരിലേക്ക് വരുന്ന പുതിയ ഹൈടെക് റെയിൽവേ സ്റ്റേഷന്റെ 3D റെൻഡറിംഗ് പങ്കിടുന്നതിൽ ഞാൻ ത്രില്ലിലാണ്! ഈ അത്യാധുനിക സ്റ്റേഷൻ, ആധുനികതയെ സുസ്ഥിരതയുമായി കൂട്ടിയിണക്കി, യാത്രാനുഭവത്തിൽ വിപ്ലവം സൃഷ്ടിക്കാൻ സജ്ജീകരിച്ചിരിക്കുന്നു”-എന്ന അടിക്കുറിപ്പോടെയാണ് കേന്ദ്രമന്ത്രി വീഡിയോ  പങ്കിട്ടിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*