വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിലേക്ക് വന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രംഗത്ത്. ജനങ്ങളുടെ നെഞ്ചത്ത് അടിച്ചുകയറ്റിയ കുറച്ച് മഞ്ഞക്കല്ലുകള്‍ തുലഞ്ഞതായി വന്ദേ ഭാരതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി സുരേഷ് ഗോപി പറഞ്ഞു. കെ റെയിലുമായി ബന്ധപ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി രംഗത്തെത്തിയത്.
വന്ദേ ഭാരത് വന്നതോടെ ഇനി കെ റെയിലിൻ്റെ ആവശ്യമില്ല എന്നാണ് സുരേഷ് ഗോപി പരോക്ഷമായി സൂചിപ്പിച്ചത്. ‘ജനങ്ങളുടെ നെഞ്ചത്ത് അടിച്ചുകയറ്റിയ കുറച്ച് മഞ്ഞക്കല്ലുകള്‍ അങ്ങ് തുലഞ്ഞു. അതുതന്നെയാണ് ഏറ്റവും വലിയ ഐശ്വര്യം.’- സുരേഷ് ഗോപി പറഞ്ഞു. നിലവിൽ കെ റെയിലിന് ബദല്‍ എന്ന നിലയിലാണ് വന്ദേ ഭാരതിനെ ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്.
അതേസമയം സിപിഎം വന്ദേഭാരത് ട്രെയിനിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കെ റെയിലും വന്ദേഭാരതും രണ്ടും രണ്ടാണെന്നും അതിവേഗത്തില്‍ എത്താന്‍ കെ റെയില്‍ തന്നെ വേണമെന്ന നിലപാടിലാണ് സിപിഎം. കെ റെയിലിന് കേന്ദ്രത്തിൻ്റെ അനുമതി ലഭിക്കുമെന്നു തന്നെയാണ് സിപിഎം പ്രതീക്ഷിക്കുന്നത്. കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് കെ റെയിലിൻ്റെ നടപടികളുമായി മുന്നോട്ടുപോകുമെന്നും സിപിഎം വ്യക്തമാക്കിയിരുന്നു.
Be the first to comment