
അധ്യക്ഷ സ്ഥാനത്തിരിക്കാൻ മുരളീധരനോളം കഴിവ് രാജീവ് ചന്ദ്രശേഖറിനുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാനം ബലപ്പെടുത്തുക എന്നതാണ് ലക്ഷ്യം. അന്തരീക്ഷം ഒരുങ്ങട്ടെ. കേരളത്തിന് ഒരു വലിയ മാറ്റം പ്രതീക്ഷിക്കാം. നേതൃത്വം ആവശ്യപ്പെട്ടാൽ കൂടുതൽ സമയം പാർട്ടി പ്രവർത്തനത്തിയായി ഇനിയും ഇറങ്ങും. കൂടെ സിനിമയും ചെയ്യുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി
ഇനി അങ്ങോട്ട് തെരെഞ്ഞടുപ്പുകൾ വരുന്നു. സംസ്ഥാനം ബലപ്പെടുത്തുകയാണ് ലക്ഷ്യം. ഇനി ഉത്തരവാദിത്തം കൂടുതാലാണ്. ആരെയും കുറച്ച് കാണാൻ സാധിക്കില്ല. മുരളീധരന്റെ പാടവം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ആർ ബിന്ദുവിന്റെ പരിഹാസം പുച്ഛത്തോടെ തള്ളുന്നു.
അവരെ വിഷമത്തിലാക്കുന്നില്ല. ആശമാർക്ക് കേന്ദ്രം സാധ്യമാകുന്നതേ ചെയ്യൂ എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞത്. 2005ൽ പദ്ധതി കൊണ്ടുവന്നത് സംസ്ഥാനമെന്ന് ആവശ്യപ്പെടുന്നു. ബാക്കി അവരോട് ചോദിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക നൽകി. രണ്ട് സെറ്റ് പത്രികയാണ് നൽകിയത്. ബിജെപി സംസ്ഥാന നേതാക്കളും കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും ചടങ്ങിൽ പങ്കെടുത്തു.
നാളെ 11 മണിക്ക് സംസ്ഥാന വരണാധികാരി പ്രഹ്ലാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തും. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരൻ, വി മുരളീധരൻ, പികെ കൃഷ്ണദാസ്, എംടി രമേശ് എന്നിവരും കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും പത്രിക സമർപ്പണത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.
Be the first to comment