രാജ്യത്ത് കോവിഡ് കേസുകളിൽ കുതിപ്പ്; 3824 പേർക്ക് രോഗബാധ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3824 കേസുകൾ രേഖപ്പെടുത്തിയതിനാൽ ഇന്ത്യയിൽ സജീവമായ കോവിഡ് കേസുകളുടെ എണ്ണത്തിൽ കുത്തനെ ഒരു കുതിച്ചുചാട്ടം ഉണ്ടായതായി ആരോഗ്യ മന്ത്രാലയം ഞായറാഴ്‌ച പങ്കിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2023ലെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ വർധനയാണിത്, ആകെ 18,389 രോഗികളാണ് ഇപ്പോഴുള്ളത്.

എച്ച് 3 എൻ 2 ഇൻഫ്ലുവൻസ കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നതിനിടയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. സജീവ കേസുകൾ 0.04 ശതമാനവും വീണ്ടെടുക്കൽ നിരക്ക് നിലവിൽ 98.77 ശതമാനവുമാണ്.

നാല് മരണമാണ് ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത്‌. ഡൽഹി, ഹരിയാന, കേരളം, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഓരോ മരണം വീതമുണ്ടായി. അതേസമയം, തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. കേന്ദ്രം, അടുത്തിടെ പുറത്തിവിട്ട മാർഗനിർദ്ദേശത്തിൽ പരിശോധനയും വാക്‌സിനേഷനും വേഗത്തിലാക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിരുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*