
കൊച്ചി: സംസ്ഥാനത്തെ ബസ്സുകളിൽ സുരക്ഷാ ക്യാമറ ഘടിപ്പിക്കണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.
സെപ്റ്റംബർ 30ന് അകം സംസ്ഥാനത്തെ ബസ്സുകളിൽ ക്യാമറ ഘടിപ്പിക്കണമെന്നായിരുന്നു സർക്കാർ ഉത്തരവ്. നിലവാരമുള്ള ക്യാമറകളുടെ ലഭ്യതക്കുറവ് പരിഗണിച്ച് സമയം നീട്ടി നൽകണമെന്ന കെഎസ്ആർടിസിയുടെയും വാഹന ഉടമകളുടെയും അഭ്യർഥന പരിഗണിച്ച് ഇത് പിന്നീട് ഒക്ടോബർ 31വരെ നീട്ടി നൽകുകയായിരുന്നു.
വാഹനാപകടങ്ങൾ നിയന്ത്രിക്കുവാൻ ബസുകളുടെ അകത്തും പുറത്തും കാമറ സ്ഥാപിക്കണമെന്നാണ് സർക്കാർ ഉത്തരവിൽ നിർദേശിച്ചത്.
Be the first to comment