
ഡൽഹി: ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ നയിക്കാൻ സെലക്ടർമാർ പ്രഖ്യാപിച്ചത് സൂര്യകുമാർ യാദവിന്റെ പേരാണ്. പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റർ. ആരാധകർ നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആരംഭിക്കുന്നത്.
കഴിഞ്ഞ കുറച്ച് ആഴ്ചകൾ സ്വപ്നതുല്യമാണ്. തീർച്ചയായും താൻ ഭാഗ്യവാനാണ്. രാജ്യത്തിനായി കളിക്കുന്നത് വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരമാണ്. ഇന്ത്യൻ ക്യാപ്റ്റനായുള്ള പുതിയ റോൾ വലിയ ആവേശവും ഉത്തരവാദിത്തവുമാണ് നൽകുന്നത്. നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയും ഇനിയുമുണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നു.
View this post on Instagram
എല്ലാ അനുഗ്രഹവും ദൈവം നൽകുന്നതാണെന്നും സൂര്യകുമാർ യാദവ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി. ജൂലൈ 27 മുതലാണ് ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ ട്വന്റി 20 പരമ്പര ആരംഭിക്കുന്നത്. മൂന്ന് ട്വന്റി 20 മത്സരങ്ങൾ ഇന്ത്യ ശ്രീലങ്കയിൽ കളിക്കും. പിന്നാലെ ഓഗസ്റ്റ് രണ്ടിന് മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയും ആരംഭിക്കും. രോഹിത് ശർമ്മ നായകനാകുന്ന ടീമാണ് ഏകദിന പരമ്പര കളിക്കുക. ഇന്ത്യൻ പരിശീലകനായി ഗൗതം ഗംഭീറിന്റെ ആദ്യ പരമ്പരയാണിത്.
Be the first to comment