
ന്യൂഡല്‍ഹി: തലസ്ഥാനം പിടിച്ചെടുക്കണമെന്ന വാശിയില്‍ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്ന ബിജെപി ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിയോഗിച്ചിരിക്കുന്നത് ബാംസുരി സ്വരാജിനെയാണ്. ബിജെപിയുടെ സിറ്റിങ് മണ്ഡലമാണെങ്കിലും ബാംസുരിക്കെതിരെ എഎപിയുടെ മുതിര്‍ന്ന നേതാവ് സോംനാഥ് ഭാരതിയാണെന്നതുകൊണ്ട് തന്നെ പോരാട്ടം കനക്കും.
അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സുഷമ സ്വരാജിൻ്റെ മകളാണു ബാംസുരി സ്വരാജ്. 15 വര്‍ഷമായി അഭിഭാഷക രംഗത്ത് പ്രശസ്തയാണ്. ബാംസുരി ഓക്സ്ഫഡ് സര്‍വകലാശാലയില്‍ നിന്നാണ് മാസ്റ്റേഴ്സ് പൂര്‍ത്തിയാക്കിയത്. അന്താരാഷ്ട്ര വാണിജ്യ വ്യവഹാരങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, നികുതി, ക്രിമിനല്‍ കേസുകള്‍ എന്നിവയിലെല്ലാം പേരു കേട്ട അഭിഭാഷകയാണ് ബാംസുരി. കഴിഞ്ഞ വര്‍ഷമാണ് ബിജെപി ഡല്‍ഹി ലീഗല്‍ സെല്ലിൻ്റെ കോ-കണ്‍വീനറാക്കിയത്. ഹരിയാനയുടെ അഡീഷനല്‍ അഡ്വക്കറ്റ് ജനറലുമായിരുന്നു.
Be the first to comment