കോട്ടയം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ വനിത ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. കണ്ണൂരിൽ നിന്നാണ് പ്രതി ബിജു പി ജോണിനെ ഗാന്ധി നഗർ പൊലീസ് പിടികൂടിയത്.

ഈ മാസം പതിനേഴിനായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇന്നലെ പിജി ഡോക്ടർമാർ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ സമരം നടത്തിയിരുന്നു. 

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ്  ഏറ്റുമാനൂർ പോലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ച ബിജു പി ജോൺ  ജനറൽ സർജറി വിഭാഗത്തിൽ ഡ്യൂട്ടി ചെയ്തിരുന്ന വനിതാ ഡോക്ടറെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഡോക്ടറുടെ മൊഴി പോലീസ് രേഖപ്പെടുത്തി അന്വേഷണം തുടങ്ങിയെങ്കിലും ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പോലീസിനു കഴിഞ്ഞിരുന്നില്ല.

Be the first to comment

Leave a Reply

Your email address will not be published.


*