
കല്‍പ്പറ്റ: റാഗിങ് പരാതിയെതുടര്‍ന്ന് വയനാട്ടിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ 13 വിദ്യാര്‍ത്ഥികള്‍ക്കെതിരായ സസ്പെൻഷൻ നടപടി റദ്ദാക്കി. കേസില്‍ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേയ്ക്ക് പിന്നാലെയാണ് സസ്പെഷൻ ഉത്തരവ് റദ്ദാക്കികൊണ്ടുള്ള അധികൃതരുടെ നടപടി 2019, 2021 ബാച്ചുകളിലെ വിദ്യാർത്ഥികളെ റാഗ് ചെയ്തതിനാണ് 13 വിദ്യാര്‍ത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നത്. സംഭവത്തിൽ 13 പേർ കുറ്റക്കാരെന്ന് പൂക്കോട് സര്‍വകലാശാലയിലെ റാഗിങ് വിരുദ്ധ സമിതി കണ്ടെത്തിയിരുന്നു. പിന്നാലെ 13 പേരെയും സസ്പെൻഡ് ചെയ്തു.
ഇത് ചോദ്യം ചെയ്ത് രണ്ടു വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ പോയി ഇടക്കാല സ്റ്റേ നേടുകയായിരുന്നു. നിയമോപദേശം തേടിയ ശേഷം കോളേജ് 13 പേരുടേയും സസ്പെൻഷൻ റദ്ദാക്കി. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് ഹൈക്കോടതി ഇടക്കാല സ്റ്റേ നല്‍കികൊണ്ട് ഉത്തരവിറക്കിയത്. രണ്ടു വിദ്യാര്‍ത്ഥികളാണ് സ്റ്റേ നേടിയതെങ്കിലും 13 പേരുടെയും സസ്പെൻഷൻ റദ്ദാക്കികൊണ്ട് സര്‍വകലാശാല അധികൃതര്‍ ഉത്തരവിറക്കുകയായിരുന്നു. 2023ലെ റാഗിങ് സംഭവത്തിലായിരുന്നു നടപടി.
Be the first to comment