എം ജി സർവകലാശാലയിലെ ഉദ്യോഗസ്ഥരുടെ സസ്പെൻഷനുകൾ പിൻവലിച്ചു; എംപ്ലോയീസ് യൂണിയൻ സമരം വിജയം

അതിരമ്പുഴ: എം ജി സർവകലാശാലയിൽ നിന്ന് ഡിഗ്രി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് കസ്റ്റോഡിയൻ എന്ന കാരണം ഉന്നയിച്ചു രണ്ടു ഉദ്യോഗസ്ഥരെ സസ്പെൻഡ്‌ ചെയ്ത നടപടി സർവകലാശാല പിൻവലിച്ചു. എം ജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റെ സമരത്തെ തുടർന്നാണ് നടപടി.

സസ്പെൻഡ്‌ ചെയ്യപ്പെട്ടവരിൽ ഒരാൾ ഫോർമാറ്റുകൾ നഷ്ടപ്പെട്ട വിവരം അധികാരികൾക്ക് റിപ്പോർട്ട് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു എന്നതും വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ റിലേ സത്യാഗ്രഹത്തിൽ ആയിരുന്നു. ജീവനക്കാരുടെ നിരപരാധിത്വം വ്യക്തമാക്കിയിട്ടുള്ള വകുപ്പുതല അന്വേഷണ റിപ്പോർട്ട് കഴിഞ്ഞമാസം 15 – ന് സമർപ്പിച്ചതിനു ശേഷവും ജീവനക്കാർക്ക് നീതി നിഷേധിക്കുന്നതിനതിരെയായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിൽ യൂണിയൻ അനിശ്ചിതകാല സമരം ആരംഭിച്ചത്. സസ്പെൻഷൻ പിൻവലിച്ചതിനെ തുടർന്ന് ജീവനക്കാർ ക്യാമ്പസിൽ ആഹ്ളാദപ്രകടനം നടത്തി.

 

Be the first to comment

Leave a Reply

Your email address will not be published.


*