
ചലച്ചിത്ര നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബാണ് വരൻ. ജനുവരി 26ന് തിരുവനന്തപുരത്തായിരിക്കും വിവാഹം നടക്കുക.
തിരുവനന്തപുരത്തുകാരനായ പ്രേം ജേക്കബുമായി പ്രണയ പ്രണയ വിവാഹമാണ് സാസ്വികയുടേത്. ജനുവരി 27ന് സുഹൃത്തുക്കള്‍ക്കായി സ്വാസിക വിവാഹ വിരുന്നും സംഘടിപ്പിക്കുന്നുണ്ട്. വൈഗ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സാസ്വിക വിജയ് അരങ്ങേറിയത്. മലയാളത്തില്‍ സാസ്വിക വിജയ്‍യുടെ ആദ്യ ചിത്രം ഫിഡില്‍ ആണ്.
വാസന്തിയിലൂടെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ നടിയായും സ്വാസിക തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആറാട്ട്, കുമാരി, ഉടയോള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പുറമേ പത്താം വളവ്, ഇട്ടിമാണി: മെയ്‍ഡ് ഇൻ ചൈന, കാറ്റും മഴയും, സ്വര്‍ണ കടുവ, കുട്ടനാടൻ മാര്‍പാപ്പ, അറ്റ് വണ്‍സ്, ഒറീസ്സ, സ്വര്‍ണ മത്സ്യങ്ങള്‍, അയാളും ഞാനും തമ്മില്‍, ബാങ്കിംഗ് ഹവേഴ്‍സ് 10 ടു 4, പ്രഭുവിന്റെ മക്കള്‍, കണ്ടതും കാണാത്തതും, ഒരു കുട്ടനാടൻ ബ്ലോഗ്, കുദാശ, എന്നിവയിലും സാസ്വിക വിജയ് വേഷമിട്ടിട്ടുണ്ട്. മനംപോലെ മാംഗല്യം എന്ന ഒരു സീരിയലില്‍ പ്രേം ജേക്കബിനൊപ്പവും നടി സ്വാസിക വിജയ് വേഷമിട്ടത് ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. പൂജ വിജയ്‍യെന്നാണ് യഥാര്‍ഥ പേര്.
Be the first to comment