
കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം. സ്വയം എന്നർഥമുള്ള ആട്ടോസ് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദമുണ്ടായത്. ലിയോ കാനർ എന്ന മനോരോഗ വിദഗ്ദ്ധനാണ് 1943 ൽ ഈ പദം ആദ്യമായി ഉപയോഗിച്ചത്.
എന്താണ് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍?
നമ്മുടെ തലയിലെ നാഡീവ്യൂഹത്തിൻ്റെ വളര്‍ച്ചയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മൂലമാണ് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍ ഉണ്ടാകുന്നത്. ഇത് ഒരു വ്യക്തിയുടെ സ്വഭാവത്തെ കാര്യമായി ബാധിക്കാം. പ്രത്യേകിച്ച് ആ വ്യക്തിയുടെ സമൂഹവുമായിട്ടുള്ള ഇടപെടലുകളില്‍ മാറ്റം വരാം. അതുപോലെ, ആശയവിനിമയത്തില്‍, കാര്യങ്ങള്‍ തിരിച്ചറിയുന്നതിലും സ്വഭാവത്തിലുമെല്ലാം ഇത് ബാധിക്കുന്നുണ്ട്. ഒരു കുഞ്ഞ് ജനിച്ച് കുഞ്ഞിന് ഒരു വയസ്സ് ആകുന്നതിന് മുന്‍പേ ഈ രോഗത്തിൻ്റെ ലക്ഷണം കാണാം. ചില കുട്ടികളില്‍ മൂന്ന് അല്ലെങ്കില്‍ നാല് വയസ്സ് ആകുമ്പോഴായിരിക്കും ലക്ഷണങ്ങള്‍ കാണിക്കുക. ചില കുട്ടികള്‍ കുറച്ചു കൂടെ വലുതായി സ്‌കൂളില്‍ പോകുന്ന സമയത്തായിരിക്കും ഇതിന്റേതായ ലക്ഷണങ്ങള്‍ പ്രകടമാക്കുക. കുട്ടികളില്‍ വളരെ ചെറുപ്പത്തില്‍ തന്നെ സ്വഭാവത്തില്‍ മാറ്റം വരുമ്പോള്‍ ഇത് ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളാണ്.
ലക്ഷണങ്ങൾ
- സംഭാഷണം രൂപപ്പെട്ടുവരാനുള്ള കാലതാമസം അല്ലെങ്കിൽ അഭാവം.
- സാമൂഹിക ഇടപെടലുകളിലും ആശയവിനിമയത്തിലും ബുദ്ധിമുട്ട്.
- ആവർത്തിച്ചുള്ള ചേഷ്ടകൾ, പെരുമാറ്റങ്ങൾ അല്ലെങ്കിൽ ദിനചര്യകൾ.
- ചില പ്രത്യേക കാര്യങ്ങളോടോ വസ്തുക്കളോടോ പ്രത്യേകമായ ഇഷ്ടമോ അല്ലെങ്കിൽ വെറുപ്പോ ഉണ്ടാകുക.
- ദിനചര്യയിലുൾപ്പെടെ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ബുദ്ധിമുട്ട്.
- നിർദ്ദിഷ്ട താൽപ്പര്യങ്ങൾ അല്ലെങ്കിൽ വിഷയങ്ങളിൽ ശാഠ്യം.
Be the first to comment