മസ്തിഷ്കത്തിലെ കോശങ്ങളുടെ അസാധാരണമായ വളർച്ചയാണ് ബ്രെയിൻ ട്യൂമർ. അത് ദോഷകരമല്ലാത്തതോ (കാൻസറിന് കാരണമാകാത്തത്) അല്ലെങ്കിൽ മാരകമായതോ (കാൻസറിന് കാരണമായത്) ആകാം. തലച്ചോറിൻ്റെ ഏതു ഭാഗത്തും ഇവ വികസിക്കാം. ട്യൂമർ ചുറ്റുമുള്ള മസ്തിഷ്ക കോശങ്ങളിൽ സമ്മർദം ഉണ്ടാക്കുന്നത് തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെയും അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കാം.
ജനിതകമാറ്റങ്ങൾ, റേഡിയേഷൻ എക്സ്പോഷർ തുടങ്ങിയവ ബ്രെയിൻ ട്യൂമർ വികസിക്കാൻ കാരണമായേക്കാം. നേരത്തെയുള്ള രോഗനിർണയം വൈജ്ഞാനികവും ശരീരികവുമായ പ്രവർത്തനങ്ങളെ ബാധിക്കുന്നതിൽ നിന്ന് തടയാന്‍ സഹായിക്കും.
ശരീരം നൽകുന്ന സൂചനകൾ അവഗണിക്കരുത്
സ്ഥിരമായ തലവേദന
അതികഠിനമായതും വിട്ടുമാറാത്തതുമായ തലവേദന ബ്രെയിൻ ട്യൂമറിൻ്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ്. രാവിലെ, വ്യായാമം ചെയ്യുമ്പോൾ, ചുമ അല്ലെങ്കിൽ തുമ്മൽ ഉള്ള സമയങ്ങൾ തലവേദനയുടെ തീവ്രത വർധിക്കാം. ട്യൂമറിന്റെ വളരുന്നതിൽ നിന്നുള്ള സമ്മർമാണ് ഈ അവസ്ഥയ്ക്ക് കാരണം.
കോച്ചിപിടിത്തം
ശരീരം മുഴുവൻ കോച്ചിപ്പിടിക്കുന്ന ഒരു തരം അനുഭവം ഇടയ്ക്കിടെ ഉണ്ടാകുന്നത് ബ്രെയിൻ ട്യൂമറിന്റെ സൂചനയാകാം. ട്യൂമറുകൾ മസ്തിഷ്ക കോശങ്ങളെ പ്രകോപിപ്പിക്കുകയും അസാധാരണമായ വൈദ്യുത പ്രവർത്തനത്തിന് കാരണമാകുകയും ചെയ്യും. ഇത് ശരീരം കോച്ചിപ്പിടിക്കാനും പേശി വിറവലിനും കാരണമാകും.
കാഴ്ചയിലെ മാറ്റങ്ങൾ
കാഴ്ച മങ്ങൽ, ഡബിൾ വിഷൻ, ഭാഗികമായോ പൂർണ്ണമായോ കാഴ്ച നഷ്ടപ്പെടുന്നതും ചിലപ്പോൾ ബ്രെയിൻ ട്യൂമറിൻ്റെ ലക്ഷണമാകാം. ഒപ്റ്റിക് നാഡിയിലോ അതിന് സമീപത്തോ സമ്മർദം ഉണ്ടാകുന്നത് കാഴ്ചയെ തകരാറിലാക്കുകയും കാഴ്ച വൈകല്യങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
ഓക്കാനം, ഛർദ്ദി
കാരണമായുള്ള ഓക്കാനം, ഛർദ്ദി മസ്തിഷ്ക ട്യൂമർ മൂലമുണ്ടാകുന്ന ഇൻട്രാക്രീനിയൽ മർദം വർധിക്കുന്നതിൻ്റെ ലക്ഷണമാണ്. ഈ ലക്ഷണങ്ങൾ രാവിലെ കൂടുതൽ വഷളാകുന്നു.
ബാലൻസ് നഷ്ടപ്പെടാം
ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുക, ചലനങ്ങൾ ഏകോപിപ്പിക്കാൻ പ്രയാസം എന്നിവ സെറിബെല്ലത്തെയോ അല്ലെങ്കിൽ ബ്രെയിൻസ്റ്റബ് ട്യൂമർ ബാധിക്കുമ്പോഴാണ് ഇത് സംഭവിക്കുക.
ഓർമപ്പിശക്
ഏകാഗ്രത, ഓർമപ്പിശക്, ആശയക്കുഴപ്പം തുടങ്ങിയവ ബ്രെയിൻ ട്യൂമറിന്റെ മറ്റൊരു പ്രധാന ലക്ഷണമാകാം. തലച്ചോറിന് മുൻ ഭാഗങ്ങളിൽ അല്ലെങ്കിൽ ടെമ്പറൽ ലോബുകളിലോ ഉള്ള മുഴകൾ വൈജ്ഞാനിക പ്രവർത്തനങ്ങളെ തകരാറിലാക്കും. ഇത് ചിന്താശേഷിയിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാക്കാം.
പെരുമാറ്റത്തിലുള്ള മാറ്റം
വ്യക്തിത്വത്തിലോ പെരുമാറ്റത്തിലോ മാനസികാവസ്ഥയിലോ പെട്ടെന്നുള്ള മാറ്റങ്ങൾ ശ്രദ്ധിക്കണം. പെരുമാറ്റത്തെയും വികാരങ്ങളെയും നിയന്ത്രിക്കുന്ന ഫ്രന്റൽ ലോബിനെ ട്യൂമർ ബാധിക്കുന്നതിന്റെ ലക്ഷണമാകാം. ക്ഷോഭം, വിഷാദം, അല്ലെങ്കിൽ വൈകാരിക പൊട്ടിത്തെറി എന്നിവയിലേക്ക് നയിക്കാം.
സംസാരിക്കാൻ ബുദ്ധിമുട്ട്
അവ്യക്തമായ സംസാരം അല്ലെങ്കിൽ വാക്കുകൾ മനസ്സിലാക്കുന്നതിലും രൂപപ്പെടുത്തുന്നതിലും ബുദ്ധിമുട്ട് എന്നിവ ഭാഷാ സംസ്കരണത്തിന് ഉത്തരവാദികളായ മസ്തിഷ്കത്തിൻ്റെ ഭാഗങ്ങളിൽ ട്യൂമറുകളുടെ ഫലമായി ഉണ്ടാകാം.
മരവിപ്പ്
ശരീരത്തിൻ്റെ ഒരു വശത്ത് ബലഹീനത അല്ലെങ്കിൽ മരവിപ്പ് മോട്ടോർ കോർട്ടക്സിനെ ബാധിക്കുന്ന ട്യൂമർ മൂലമാകാം. ഈ ലക്ഷണം പലപ്പോഴും സ്ട്രോക്കിനോട് സാമ്യമുള്ളതാണ്.
കേൾവി പ്രശ്നങ്ങൾ
കേൾവിക്കുറവ്, ചെവിയിൽ മുഴക്കം എന്നിവ തലയോട്ടിയിലെ ഞരമ്പുകൾക്ക് സമീപമുള്ള ട്യൂമർ വളരുന്നതിന്റെ സൂചനയാകാം. ട്യൂമർ വളരുന്നതിനനുസരിച്ച് ഈ ലക്ഷണങ്ങൾ ക്രമേണ വികസിച്ചേക്കാം.
Be the first to comment