‘ഗൂഢാലോചനയെന്ന് ആലഞ്ചേരി’; സിറോ മലബാർ ഭൂമിയിടപാട് കേസ് സുപ്രീം കോടതിയിൽ

ദില്ലി: സിറോ മലബാർ സഭയുടെ ഭൂമിയിടപാട് കേസിൽ കർദ്ദിനാൾ മാർ ആലേഞ്ചരിക്കെതിരെ ഗൂഢാലോചന നടന്നെന്ന് വാദം. കർദ്ദിനാളിന്റെ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര ആണ് സുപ്രീം കോടതിയിൽ ഇക്കാര്യം പറഞ്ഞത്. സഭയ്ക്കുള്ളിൽ ആലഞ്ചേരിക്കെതിരെ നടന്ന ഗൂഢാലോചന നടന്നു. വരുമാനം വീതം വെക്കുന്നതിലും സ്വത്തുക്കൾ സംരക്ഷിക്കുന്നതിലും ആലഞ്ചേരി നിലപാട് എടുത്തു. ഇത് പലരുടെയും ശത്രുതയ്ക്ക് വഴിവെച്ചു. ഇതാണ് പരാതിക്ക് കാരണമെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു. 

മാത്രമല്ല ഒരേ കാര്യത്തിൽ പല കോടതികളിൽ പരാതിക്കാർ  കേസ് നൽകി. ആദ്യഘട്ടത്തിൽ കേസുകൾ തള്ളിയിരുന്നു. പിന്നീട് മരട് കോടതിയിലും, കാക്കനാട് കോടതിയിലും പരാതി എത്തി. ഇങ്ങനെ പല കോടതിയിൽ പരാതികൾ നിലനിൽക്കെ ഒരു കോടതിയിൽ നിന്ന് ഉത്തരവിലാണ് ഹൈക്കോടതിയുടെയും നടപടി. സിവിൽ കേസിന്റെ പരിധിയിൽ വരുന്ന പരാതിയാണ് ക്രിമിനൽ കേസായി കണക്കാക്കിയതെന്നും അഭിഭാഷകൻ വാദിച്ചു. സഭയുടെ സ്വത്തുക്കളുടെ അവകാശി കനോൺ നിയമപ്രകാരം കർദ്ദിനാളാണ്. അതിനാൽ ഭൂമിയടക്കം ക്രിയവിക്രയങ്ങളുടെ അധികാരമുണ്ടെന്നും  അഭിഭാഷകൻ വാദിച്ചു. 

കേസിൽ നാളെയും വാദം തുടരും. 

 

Be the first to comment

Leave a Reply

Your email address will not be published.


*