സ്വവർഗ്ഗ വിവാഹത്തെ എതിർത്ത് സീറോ മലബാർ സഭ രാഷ്ട്രപതിക്ക് കത്തയച്ചു

സ്വവർഗ്ഗ വിവാഹത്തെ എതിർത്ത് സീറോ മലബാർ സഭ രാഷ്ട്രപതിക്ക് കത്തയച്ചു. കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടിനെ പിന്തുണച്ചാണ് സഭയുടെ കത്ത്. മനുഷ്യ പ്രകൃതിയോടുള്ള നിഷേധമാണ് സ്വവർഗ്ഗ വിവാഹം എന്നാണ് സീറോ മലബാർ സഭയുടെ നിലപാട്.

സ്വവർഗവിവാഹത്തിന് നിയമപരിരക്ഷ നൽകാനുള്ള ഉദ്യമങ്ങളെ എതിർക്കുന്നു. കാരണം സ്വവർഗവവാഹങ്ങൾ കുട്ടികൾക്ക് ദാമ്പത്യബന്ധത്തിനുള്ളിൽ ജനിക്കാനും വളരാനുമുള്ള അവകാശത്തെ ലംഘിക്കുകയാണ്.

സ്ത്രീയും പുരുഷനുമായി രൂപീകരിക്കപ്പെട്ട മനുഷ്യപ്രകൃതിയോടുള്ള നിഷേധമാണിതെന്നും  കുടുംബ സംവിധാനത്തോടും സമൂഹത്തോടും ചെയ്യുന്ന അനീതിയാണെന്നും സഭ പറയുന്നു.

സ്വവർഗവിവാഹം നിയമവിധേയമാക്കുന്നത് കുട്ടികളോടുള്ള ആകർഷണം, മൃഗങ്ങളോടുള്ള ആകർഷണം, രക്തബന്ധുക്കൾ തമ്മിലുള്ള ആകർഷണം എന്നിങ്ങനെയുള്ള ലൈംഗിക അപഭ്രംശങ്ങൾ നിയമവിധേയമാക്കാനുള്ള മുറവിളികൾ ഉയരുന്നതിന് കാരണമാകുമെന്നും അതിനാൽ അത് അനുവദിക്കപ്പെടാൻ പാടില്ലെന്നും സഭ കത്തില്‍ ആവശ്യപ്പെട്ടു.

 

Be the first to comment

Leave a Reply

Your email address will not be published.


*