ടി ആർ രഘുനാഥനെ സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

ടി ആർ രഘുനാഥനെ സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തിന് ജില്ലാ സെക്രട്ടറിയേറ്റിന്റെ അംഗീകാരം. മുൻ ജില്ലാ സെക്രട്ടറി എ വി റസലിന്റെ നിര്യാണത്തെ തുടർന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. സംസ്ഥാന സെക്രട്ടറിയേറ്റിൽ എടുത്ത തീരുമാനം എം.വി. ഗോവിന്ദൻ ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും അറിയിച്ചു.

ടി ആർ രഘുനാഥൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി, ഡിവൈഎഫ്ഐ പുതുപ്പള്ളി ബ്ലോക്ക് പ്രസിഡൻ്റ്, അയർക്കുന്നം ബ്ലോക്ക് സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ പദവികളിൽ പ്രവർ‌ത്തിച്ചിട്ടുണ്ട്. നിലവിൽ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. സിഐടിയു കോട്ടയം ജില്ല സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡൻ്റ്, ദേശീയ വർക്കിംഗ് കമ്മറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.

എം.വി റസലിന്റെ അഭാവത്തിൽ സംസ്ഥാന കമ്മിറ്റിഅംഗം കെ.അനിൽകുമാർ, സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എം. രാധാകൃഷ്ണൻ, പി.കെ. ഹരികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ നടന്നിരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*