
കോട്ടയം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് ഗവർമെന്റ് ഓഫ് കേരള കോട്ടയം ജില്ലാ കോർഡിനേറ്ററായി ടി. സത്യൻ തിരഞ്ഞെടുക്കപ്പെട്ടു. കുമരകം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകനാണ്.
അട്ടപ്പാടി ആദിവാസി ഊരുകളിൽ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചതിന് രണ്ടു തവണ സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. 2024 ലോകസഭ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ സ്വീപ് പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കുന്നതിനായി കേരള ചീഫ് ഇലക്ടറൽ ഓഫീസർ രൂപീകരിച്ച ആറംഗ വിദഗ്ധ സമിതിയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
Be the first to comment