India

സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിക്ക് വിമർശനം

സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി വിമർശനം. ബംഗാളിലെ കോണ്ഗ്രസ് സഖ്യത്തിന്റെ പേരിലാണ് വിമർശം കോണ്ഗ്രസ് സഖ്യം പാർട്ടിക്ക് ഗുണം ചെയ്തില്ലെന്ന് അംഗങ്ങൾ. കേരളത്തിലെ തിരിച്ചടി ദേശീയതലത്തിൽ ആഘാതം ഉണ്ടാക്കി എന്നും, അടിത്തട്ടിൽ ഉള്ള തിരുത്തൽ നടപടികൾ ആവശ്യമാണെന്നും കേന്ദ്ര കമ്മറ്റിയിൽ ആവശ്യമുയർന്നു. വർഷങ്ങൾക്ക് […]

Keralam

ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ വീഴ്ച പറ്റിയെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ വീഴ്ച പറ്റിയെന്ന് എംവി ഗോവിന്ദൻ. ദേശീയ തലത്തിൽ ഇടതുപക്ഷം സര്‍ക്കാരുണ്ടാക്കില്ലെന്ന തോന്നലും മുസ്ലിം രാഷ്ട്രീയം വേണമെന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി അടക്കം യുഡിഎഫിനൊപ്പം മുന്നണി പോലെ ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിച്ചതും എസ്എൻഡിപി അടക്കമുള്ള ജാതി സംഘടനകൾ സംഘപരിവാറിന് കീഴ്പ്പെട്ടതും തോൽവിക്ക് കാരണമായെന്ന് […]

Keralam

തെരഞ്ഞെടുപ്പ് ഫലം വര്‍ഗീയ പ്രചാരണത്തിനുള്ള മുന്നറിയിപ്പ് ; പാളയം ഇമാം

തിരുവനന്തപുരം: ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പാളയം ഇമാം. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വര്‍ഗീയ പ്രചാരണത്തിനുള്ള കനത്ത മുന്നറിയിപ്പാണ്. ഭിന്നിപ്പിച്ചു ഭരിക്കാനാകില്ലെന്ന സന്ദേശമാണ് ജനം നല്‍കിയത്. വര്‍ഗീയത ആരു മുന്നോട്ടുവെച്ചാലും അത് നേട്ടമാകില്ലെന്നും പാളയം ഇമാം വി പി സുഹൈബ് മൗലവി പെരുന്നാള്‍ ദിന സന്ദേശത്തില്‍ പറഞ്ഞു. അധികാരത്തിലെത്തിപ്പെടാന്‍ […]

Keralam

പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കാത്തത് തെരെഞ്ഞടുപ്പില്‍ തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കാത്തത് തെരെഞ്ഞടുപ്പില്‍ തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേന്ദ്രത്തെ വിമര്‍ശിച്ചതുകൊണ്ടുമാത്രം കാര്യമില്ല. ജനങ്ങള്‍ക്ക് കിട്ടാനുളളത് കിട്ടാത്തത് പ്രശ്‌നം തന്നെയാണ്. സിപിഎമ്മിന്റെ പ്രത്യയശാസ്ത്ര കരുത്ത് ചോര്‍ന്നത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണമായെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ‘തെരഞ്ഞെടുപ്പില്‍ നല്ലപോലെ തോറ്റു. തോറ്റിട്ട് ജയിച്ചു […]

Keralam

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കമ്മ്യൂണിസ്റ്റുകാര്‍ സ്വയം വിമര്‍ശനം നടത്തുമെന്ന് ; ബിനോയ് വിശ്വം

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കമ്മ്യൂണിസ്റ്റുകാര്‍ സ്വയം വിമര്‍ശനം നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ സി പിഐക്കും സിപിഐഎമ്മിനും സംയുക്ത സമിതി ഉണ്ടാകില്ല. തിരഞ്ഞെടുപ്പില്‍ തൃശൂര്‍ നല്‍കിയത് വലിയ പാഠമാണ്. തിരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടുണ്ട്. പെന്‍ഷന്‍ വിതരണം മുടങ്ങിയതും […]

Keralam

എൽഡിഎഫിന്റെ പരാജയത്തിൽ പരിഹസിച്ച് കുഞ്ഞാലിക്കുട്ടി

മലപ്പുറം : ഇടതില്ലെങ്കിൽ ഇന്ത്യയില്ല എന്ന എൽഡിഎഫ് പരസ്യം അറംപറ്റിയെന്ന പരിഹാസവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇന്ത്യയുണ്ട് പക്ഷേ ഇടതില്ല എന്ന അവസ്ഥയാണ് തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായത്. ഇടതില്ലെങ്കിൽ ന്യൂനപക്ഷ പൗരൻമാർ രണ്ടാം ക്ലാസാകുമെന്ന ധാരണയാണ് ഉണ്ടാക്കിയിരുന്നത്. കോൺഗ്രസ് ജയിച്ചതോടെ രണ്ടാം ക്ലാസ് പൗരൻമാർ […]

Keralam

എൽഡിഎഫ് തോൽവി അപ്രതീക്ഷിതം, എല്ലാം തിരുത്തി മുന്നോട്ട് വരും : എം വി ഗോവിന്ദൻ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് തോൽവി അപ്രതീക്ഷിതമാണെന്നും എല്ലാം തിരുത്തി ഇടതുപക്ഷ മുന്നണി മുന്നോട്ട് വരുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തോൽവി വിശദമായി പരിശോധിക്കും. സംഘടനാ തലത്തിൽ പോരായ്മയുണ്ടെങ്കിൽ പരിഹരിക്കും. മുഖ്യമന്ത്രിക്കെതിരെ വ്യാജ പ്രചാരണം നടത്തി. രാഹുൽഗാന്ധി പ്രസംഗിച്ചതു പോലും തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. […]

Keralam

സിപിഐഎമ്മിനുള്ളിൽ തിരുത്തലുകൾ വേണം ; പരോക്ഷ വിമർശനവുമായി പി ജയരാജൻ

കണ്ണൂർ : ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി സിപിഐഎം നേതാവ് പി ജയരാജൻ. തോൽവി പാഠമാകണമെന്നും പോരായ്മകൾ പരിശോധിച്ച് മുന്നോട്ടു പോകണമെന്നുമാണ് പി ജയരാജന്റെ ഒളിയമ്പ്. പാർട്ടിക്കകത്ത് തിരുത്തൽ വേണമെന്നാണ് പി ജയരാജന്റെ പരോക്ഷമായ ആവശ്യം. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിലെ പാഠം […]

India

എന്‍ഡിഎയെ പുകഴ്ത്തി മുന്നണി ഐക്യത്തിന് ആഹ്വാനം ചെയ്ത് നരേന്ദ്ര മോദി

എന്‍ഡിഎ സഖ്യത്തിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ മുന്നണി യോഗം തീരുമാനിച്ചു. യോഗത്തിന് ശേഷം, എന്‍ഡിഎയെ പുകഴ്ത്തിയായിരുന്നു മോദിയുടെ പ്രസംഗം. അനവധി തവണ എന്‍ഡിഎ എന്ന് പരാമര്‍ശിച്ച മോദി, മുന്നണി ഐക്യം ഊന്നിപ്പറഞ്ഞായിരുന്നു പ്രസംഗിച്ചത്. തന്റെ മുന്‍കാല പ്രസംഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ മുന്നണിക്കും എൻഡിഎ ഐക്യത്തിനും വേണ്ടിയായിരുന്നു […]

Keralam

ഓരോ വോട്ടിനും 1 രൂപ വെച്ച് ബെറ്റ് ; വി.കെ ശ്രീകണ്ഠന്‍ ജയിച്ചപ്പോള്‍ റഫീക്കിന് നഷ്ടമായത് 75,283 രൂപ

ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പല വാഗ്ദാനങ്ങള്‍ പാലിച്ചതിന്റെയും പാലിക്കാത്തതിന്റെയും കഥകള്‍ നമ്മള്‍ കേട്ടു. അങ്ങനെ രസകരമായ ഒരു കഥ പാലക്കാടുമുണ്ട്. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍ ജയിച്ചാല്‍ ഭൂരിപക്ഷം ലഭിക്കുന്ന ഓരോ വോട്ടിനും ഒരു രൂപ വെച്ച് നല്‍കും. ഇതാണ് തിരുവേഗപ്പുറ വിളത്തൂര്‍ സ്വദേശി റഫീഖ് […]