India

കെജ്‍രിവാളിൻ്റെ പ്രസംഗം ‘വ്യവസ്ഥയുടെ മുഖത്തേറ്റ അടിയെന്ന് ഇഡി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍‍രിവാളിന്‌റ തിരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ക്കെതിരെ സുപ്രീംകോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ്(ഇഡി) ഉന്നയിച്ച ആരോപണത്തില്‍ അഭിപ്രായം പറയാന്‍ വിസമ്മതിച്ച് കോടതി. അദ്ദേഹത്തിന്‌റെ പരാമര്‍ശങ്ങള്‍ ‘വ്യവസ്ഥയുടെ മുഖത്തേറ്റ അടി’യാണെന്നായിരുന്നു ഇഡി കോടതിയില്‍ പറഞ്ഞത്. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനെ […]

India

ജൂൺ നാലിന് ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കും’; മല്ലികാർജുൻ ഖർഗെ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 200 സീറ്റ് പോലും തികയ്ക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ജൂൺ നാലിന് ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കും അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ, പാവപ്പെട്ടവർക്കുള്ള സൗജന്യറേഷൻ 10 കിലോയായി വർദ്ധിപ്പിക്കും എന്നും ഖർഗെ പറഞ്ഞു. ഉത്തർപ്രദേശിലെ ലക്നൗവിൽ വിളിച്ച വാർത്താസമ്മേളനത്തിലാണ് […]

India

ഞാനൊരിക്കലും ഹിന്ദു- മുസ്ലീം എന്ന് പറഞ്ഞിട്ടില്ല;’ വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി നരേന്ദ്ര മോദി

മുസ്ലീം വിരുദ്ധ പരാമർശങ്ങളിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ ഒരിക്കലും ഹിന്ദു-മുസ്ലീം എന്ന് പറഞ്ഞിട്ടില്ലെന്നും അങ്ങനെ ഉണ്ടായാൽ പൊതുപ്രവർത്തനത്തിന് യോഗ്യനല്ലാതായി മാറുമെന്നും മോദി പറഞ്ഞു. യുപിയിലെ വാരാണസി ലോക്‌സഭാ സീറ്റിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം വിവാദമായ പരാമർശങ്ങളിൽ പ്രധാനമന്ത്രി പ്രതികരിച്ചത്. രാജസ്ഥാനിലെ ബൻസ്വാഡയിൽ നടത്തിയ പ്രസംഗത്തിൽ […]

India

വാരാണസിയിൽ മൂന്നാമങ്കത്തിനൊരുങ്ങി നരേന്ദ്രമോദി ; നാമനിര്‍ദേശ പത്രിക സമർപ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നൽകിയ പൂജാരിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മൂന്നാം തവണയാണ് മോദി വാരാണസിയിൽ മത്സരിക്കുന്നത്. ഇതിനിടെ വയനാട്ടിലെ ജനങ്ങളും രാഹുലിനെ പാഠം പഠിപ്പിച്ചുവെന്നും റായ്ബറേലിയിൽ പോലും കോൺഗ്രസ് തോൽക്കുമെന്നും അദ്ദേഹം […]

India

വോട്ടെടുപ്പിനിടെ ആന്ധ്രയിലും ബംഗാളിലും വ്യാപക സംഘര്‍ഷം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പിനിടെ ആന്ധ്രപ്രദേശിലും പശ്ചിമ ബംഗാളിലും സംഘര്‍ഷം വ്യാപകം. ബംഗാളിലെ കേതുഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ആന്ധ്രയിലെ ചിറ്റൂര്‍, കടപ്പ, അനന്ത്പൂര്‍, പല്‌നാട്, അണ്ണാമയ ജില്ലകളിലാണ് ആക്രമണമുണ്ടായത്. അണ്ണാമയ ജില്ലയില്‍ തെരഞ്ഞെടുപ്പ് ബൂത്ത് അടിച്ചുതകര്‍ത്തു. ഗുണ്ടൂരില്‍ വോട്ടര്‍മാരെ എംഎല്‍എ മര്‍ദിച്ചു. തെനാലിയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് […]

India

നാലാംഘട്ടത്തില്‍ റെക്കോര്‍ഡ് പോളിങ്; വോട്ടിങ്ങില്‍ മുന്നില്‍ പശ്ചിമബംഗാള്‍

  ലോക്‌സഭ തിരഞ്ഞെടുപ്പിന്‌റെ നാലാം ഘട്ടം പുരോഗമിക്കവെ പതിനൊന്നു മണിവരെ 24.87 ശതമാനം വോട്ടിങ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് പശ്ചിമ ബംഗാളിലാണ് 32.78 ശതമാനം. ഏറ്റവും കുറവ് ജമ്മു ആന്‍ഡ് കാശ്മീരില്‍, 14.945.07 ശതമാനം. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ തകരാറ്, ഏജന്‌റുമാരെ പോളിങ് ബൂത്തില്‍ പ്രവേശിക്കുന്നത് […]

India

ഡല്‍ഹി നഗരത്തില്‍ റോഡ് ഷോ, ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം; തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിക്കുന്നു

ഡല്‍ഹി മദ്യനയ അഴിമതി കേസുമായി അറസ്റ്റിലായി നാല്‍പത് ദിവസങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ കെജ്‌രിവാള്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിക്കുന്നു. ജയില്‍ മോചിതനായതിന്റെ ആദ്യ ദിനത്തില്‍ തന്നെ ഡല്‍ഹി നഗരത്തില്‍ സജീവമാകുകയാണ് ഡല്‍ഹി മുഖ്യമന്ത്രി. കൊണാര്‍ട്ട് പ്ലേസിലെ ഹനുമാന്‍ മന്ദിറിലെ സന്ദര്‍ശനമാണ് കെജ്‌രിവാളിന്റെ ഇന്നത്തെ ആദ്യ പരിപാടി. ഇതിന് പിന്നാലെ തെക്കന്‍, […]

India

ലൈംഗികാതിക്രമ കേസില്‍ കര്‍ണാടകയിലെ ബിജെപി നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: ലൈംഗികാതിക്രമ കേസില്‍ കര്‍ണാടകയിലെ ബിജെപി നേതാവിനെ പോലീസ്  കസ്റ്റഡിയിലെടുത്തു. ബിജെപി നേതാവ് ജി ദേവരാജെ ഗൗഡയേയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എംപി പ്രജ്വല്‍ രേവണ്ണ നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ആരോപിച്ച നേതാവാണ് ദേവരാജെ ഗൗഡ. വെള്ളിയാഴ്ച വൈകിട്ട് ബെംഗളൂരുവില്‍ നിന്ന് ചിത്രദുര്‍ഗയിലേക്ക് പോകുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് […]

No Picture
India

തിരഞ്ഞെടുപ്പിൽ വീഴ്ച്ച വന്നിട്ടില്ല, കോൺഗ്രസ് അധ്യക്ഷൻ ഖർഗെയെ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നടത്തിപ്പിൽ വീഴ്ച്ച നടന്നുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ആരോപണങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. പോളിംഗ് വോട്ടർ ലിസ്റ്റ് പുറത്ത് വിടുന്നതിലുള്ള കാല താമസം, തിരഞ്ഞെടുപ്പ് ഓഫീസറെ നിയമിക്കുന്നതിലുള്ള പക്ഷാപാതം തുടങ്ങിയവയായിരുന്നു തിരഞ്ഞെടുപ്പ് റാലിക്കിടെ ഖർഗെ തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഉയർത്തിയ വാദങ്ങൾ. കമ്മീഷൻ ബിജെപിക്ക് […]

Keralam

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിയുടെ കുത്സിത നീക്കത്തിനേറ്റ കനത്ത തിരിച്ചടി; മുഖ്യമന്ത്രി

ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുർവിനിയോഗത്തിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബിജെപിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയ സുപ്രിം കോടതി തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതിലും നിർണ്ണായക സ്വാധീനം […]