India

സ്ത്രീകളുടെ അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ വീതം വാഗ്ദാനവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ സ്ത്രീകളുടെ അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്. ഒരാള്‍ക്ക് രണ്ടു ഭാര്യമാരുണ്ടെങ്കില്‍ രണ്ടുലക്ഷം രൂപ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ രത്‌ലം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കാന്തിലാല്‍ ഭൂരിയയാണ് ഈ വാഗ്ദാനം മുന്നോട്ടു വെച്ചത്. കോണ്‍ഗ്രസിന്റെ […]

India

വോട്ട് ചെയ്ത് ബിജെപി നേതാവിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍; വീഡിയോ പുറത്ത്

മധ്യപ്രദേശില്‍ ബിജെപി നേതാവിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ വോട്ട് ചെയ്തതിന്റെ വീഡിയോ പുറത്ത്. ബിജെപി പ്രാദേശിക നേതാവ് വിനയ് മെഹറിന്റെ മകന്‍ വോട്ട് ചെയ്യുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നത്. ബിജെപി നേതാവിനൊപ്പം പോളിങ് ബൂത്തിലെത്തിയ കുട്ടി, വോട്ട് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. താമര ചിഹ്നത്തിനാണ് വോട്ട് ചെയ്യുന്നത്. ചിഹ്നം വിവി പാറ്റില്‍ […]

India

ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ 50% സംവരണ പരിധി ഉയർത്തും; രാഹുൽ ഗാന്ധി

രത്‌ലം (മധ്യ പ്രദേശ്): ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ സംവരണത്തിനു നിലവിലുള്ള 50 ശതമാനം എന്ന പരിധി ഒഴിവാക്കുമെന്ന് രാഹുൽ ഗാന്ധി. ആദിവാസി, ദളിത്, പിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ള ജനങ്ങൾക്ക് മതിയായ സംവരണം ഉറപ്പാക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നതെന്നും മധ്യ പ്രദേശിലെ രത്‌ലമിൽ […]

Keralam

കെപിസിസി പ്രസിഡന്റ് സ്ഥാനം കെ സുധാകരന് തിരികെ കിട്ടാൻ തെരഞ്ഞെടുപ്പ് ഫലമറിയണം; എഐസിസി

ദില്ലി: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരൻ്റെ മടങ്ങിവരവ് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാത്രമേ തീരുമാനിക്കൂവെന്ന് എഐസിസി വൃത്തങ്ങൾ. തെരഞ്ഞെടുപ്പ് ഫലം കൂടി നോക്കിയ ശേഷമാകും തീരുമാനം. എഐസിസി നിർദ്ദേശിച്ചെങ്കിൽ മാത്രമേ കെ സുധാകരന് മടങ്ങി വരാനാകൂയെന്നും നേതാക്കൾ വ്യക്തമാക്കി. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലവും കണ്ണൂരിലെ തെരഞ്ഞെടുപ്പ് […]

India

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

ഭുവനേശ്വര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി, ഒഡീഷയിലെ പുരി ലോക്‌സഭാ മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥി പിന്‍മാറി. സുചാരിത മൊഹന്തിയാണ് പിന്‍മാറിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലെന്ന് പറഞ്ഞാണ് പിന്‍മാറ്റം. മാധ്യമപ്രവര്‍ത്തകയായ സുചാരിത മൊഹന്തി പത്തുവര്‍ഷം മുന്‍പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാര്‍ട്ടി പണം അനുവദിക്കുന്നില്ലെന്നും ഫണ്ട് ലഭിക്കുന്നതിനായി എല്ലാ വാതിലുകളും […]

Movies

ഓൺലൈനിലൂടെ തിരഞ്ഞെടുപ്പിൽ വോട്ട്; നടി ജ്യോതിക നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടി ജ്യോതിക നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. തുഷാര്‍ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ‘ശ്രീകാന്ത്’ എന്ന സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു ജ്യോതിക. വോട്ട് ചെയ്ത് എല്ലാവര്‍ക്കും മുന്നില്‍ മാതൃക സൃഷ്ടിച്ചു കൂടേ എന്നതായിരുന്നു ഒരു മാധ്യമ പ്രവർത്തകൻ്റെ ചോദ്യം. ‘എല്ലാവര്‍ഷവും വോട്ട് […]

India

പ്രധാനമന്ത്രി നാളെ അയോധ്യയിൽ; 14ന് വാരാണസിയിൽ പത്രിക നൽകും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 14ന് വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കും. 13ന് മണ്ഡലത്തിൽ കൂറ്റൻ റോഡ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്. ജൂൺ ഒന്നിനു വോട്ടെടുപ്പ് നടക്കുന്ന വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണു 14. നാളെ അയോധ്യയിൽ മോദിയുടെ റോഡ് ഷോ നടക്കും. രാമക്ഷേത്രത്തിൽ ദർശനത്തിനുശേഷമാകും റോഡ് ഷോ. […]

Keralam

ലോക്‌സഭ തിരഞ്ഞെടുപ്പ്: നഗരമേഖലകളിൽ പോളിങ് കുറയുന്നു; ആളുകളുടെ നിസംഗതയിൽ നിരാശ അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

നഗരമേഖലകളിൽ തിരഞ്ഞെടുപ്പിനോട് കടുത്ത നിസംഗതയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. നിലവിലെ ലോക്‌സഭ തിരഞ്ഞെടുപ്പിൻ്റെ  രണ്ടാംഘട്ട വോട്ടെടുപ്പിൽ ചില മെട്രോപൊളിറ്റൻ നഗരങ്ങളിലുണ്ടായ കുറഞ്ഞ പോളിങ് ശതമാനത്തിൽ കമ്മിഷൻ നിരാശ പ്രകടിപ്പിച്ചു. പോളിങ് ശതമാനത്തിലുണ്ടായ ഇടിവ് സംബന്ധിച്ച് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നഗരങ്ങളിലെ വോട്ടർമാരെ കേന്ദ്രീകരിച്ച് പ്രചാരണങ്ങളെല്ലാം നടത്തിയിട്ടും […]

India

രാജീവിൻ്റെ കൂടെ അമേഠിയിലേക്ക്; വന്‍മരങ്ങളുടെ നിഴലായി നിന്ന കിശോരിലാല്‍ ശര്‍മ, ഇനി സ്മൃതി ഇറാനിയുടെ എതിരാളി

1983-ല്‍ അമേഠിയിലേക്ക് രാജീവ് ഗാന്ധിക്കൊപ്പം വന്നതാണ് കിശോരിലാല്‍ ശര്‍മ. പിന്നീട്, അമേഠിയിലേയും റായ്ബറേലിയിയേലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കിഷോരിലാല്‍ പരിചിതമുഖമായി. ആദ്യം രാജീവ് ഗാന്ധിക്കൊപ്പം, പിന്നീട് സോണിയയുടേയും രാഹുലിന്റേയും സന്തതസഹചാരി. ഇപ്പോള്‍, രാഹുല്‍ കളം മാറിയ അമേഠിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. നാല് പതിറ്റാണ്ട് വന്‍മരങ്ങളുടെ നിഴലായി നിന്ന് രണ്ട് മണ്ഡലങ്ങളില്‍ […]

India

കോൺഗ്രസിനെതിരെ വീണ്ടും വിവാദ പരാമർശങ്ങളുമായി മോദി

ന്യൂഡൽഹി: കോൺഗ്രസിനെതിരെ വീണ്ടും വിവാദ പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് പാകിസ്ഥാൻ്റെ അനുയായികളാണെന്ന് മോദി ആരോപിച്ചു. കോൺഗ്രസ് ദുർബലമാകുന്നതിൽ ദുഃഖം പാകിസ്ഥാനാണ്. കോൺഗ്രസിനായി പ്രാർഥിക്കുകയാണ് പാകിസ്ഥാൻ നേതാക്കൾ. വോട്ട് ജിഹാദിനായി മുസ്‍ളിങ്ങളോട് ആഹ്വാനം ചെയ്യുകയാണ് ഇൻഡ്യ മുന്നണി. കോൺഗ്രസിൻ്റെ ലക്ഷ്യങ്ങൾ അപകടകരമാണെന്നും ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി […]