Keralam

കേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍

കോട്ടയം: കാടും കാട്ടുചോലയും കായൽപ്പരപ്പും കടന്ന് ലോകത്തോളം പരന്നൊഴുകിയ മലയാളപ്പെരുമയ്ക്ക് ഇന്ന് അറുപത്തിയേഴിന്റെ നിറവ്. ദക്ഷിണേന്ത്യയിലെ മലയാളം സംസാരിക്കുന്ന നാടുകളെയെല്ലാം ഒരുമിപ്പിച്ച് ഐക്യകേരളം രൂപീകൃതമായത് 1956 നവംബർ-1 ന്. അറുപത്തിയേഴ് വർഷം കൊണ്ട് സമ്പൂർണ സാക്ഷരതയുടെയും സാമൂഹ്യസുരക്ഷയുടെയും മതേതരമൂല്യങ്ങളുടെയും പച്ചത്തുരുത്തായി ദൈവത്തിന്റെ സ്വന്തം നാട് മാറിയത് അഭിമാനകരമായ ചരിത്രം.  […]