Keralam

‘ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ എത്തിയത് ; അല്‍പം അല്‍പം ഉശിര് കൂടും’; എ എന്‍ ഷംസീറിന് കെ ടി ജലീലിന്റെ മറുപടി

നിയമസഭയിലെ ശാസനയ്ക്ക് പിന്നാലെ സ്പീക്കര്‍ എ എന്‍ ഷംസീറിന് മറുപടിയുമായി കെ ടി ജലീല്‍ എംഎല്‍എ. സ്വകാര്യ സര്‍വകലാശാലാ ദേഭഗതി ബില്ലുമായി ബന്ധപ്പെട്ട് സഭയില്‍ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ സമയം നീണ്ടുപോയത് ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂവെന്ന് സ്പീക്കറുടെ പേര് പരാമര്‍ശിക്കാതെ കെ ടി ജലീല്‍ ഫേസ്ബുക്ക് […]

Keralam

പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന് പ്രതിപക്ഷ നേതാവ്; വിരട്ടൽ വേണ്ടെന്ന് സ്പീക്ക‍ർ; തർക്കത്തിന് പിന്നാലെ സഭ പിരിഞ്ഞു

സമയത്തെ ചൊല്ലി നിയമസഭയിൽ വീണ്ടും പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മിൽ വാക്പോര്. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭാ നടപടികൾ സ്പീക്കർ വേ​ഗത്തിൽ പൂർത്തിയാക്കി. ആഴക്കടൽ ഖനനത്തിന് എതിരായ പ്രമേയത്തിൽ ഭേദ​ഗതികൾ പ്രതിപക്ഷം അവതരിപ്പിച്ചില്ല. ഇന്നത്തേക്ക് പിരിഞ്ഞ സഭ ഈ മാസം പത്തിനാണ് ഇനി ചേരുക. ആശാവർക്കർമാരുടെ സമരം ഉന്നയിച്ച് […]

Uncategorized

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ രാജ്യങ്ങളിലും അപകടകരമാണെന്ന് സ്പീക്കർ എ എൻ ഷംസീർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ രാജ്യങ്ങളിലും അപകടകരമാണെന്ന് സ്പീക്കർ എ എൻ ഷംസീർ. എ ഐ എല്ലാ മേഖലകളിലും ഇടപെടുന്നു. എല്ലാത്തിൻ്റെയും നല്ല വശങ്ങൾ സ്വീകരിക്കാം. നല്ല വശങ്ങൾ വരുമ്പോൾ ചീത്ത വശങ്ങളും വരുമെന്ന് ഓർക്കണമെന്നും സ്പീക്കർ വ്യക്തമാക്കി. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൺവെൻഷനിലാണ് എഐക്കെതിരായ സ്പീക്കറുടെ പരാമർശം. […]

Uncategorized

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ; വയനാട്ടിലേത് സമാനതകളില്ലാത്ത മഹാദുരന്തമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടല്‍ സമാനതകളില്ലാത്ത മഹാദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു പ്രദേശമാകെ തകര്‍ന്നുപോകുന്ന സാഹചര്യമാണുണ്ടായത്. രാജ്യത്തിന്നു വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തില്‍പ്പെടുന്ന ദുരന്തമാണ് ഉണ്ടായത്. ദുരന്തത്തില്‍ 231 […]

Keralam

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച; ഷംസീർ പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്ന് ബിനോയ് വിശ്വം

കോഴിക്കോട്: എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന സ്പീക്കർ എ എൻ ഷംസീറിന്റെ നിലപാടിനെ തള്ളി സിപിഐ. ഷംസീർ പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കോഴിക്കോട് പറഞ്ഞു. ആർഎസ്എസ് വലിയ സംഘടനയാണെന്ന പ്രസ്താവന ഒരുപാട് ദുർവ്യാഖ്യാനിക്കപ്പെടുന്നു. ഗാന്ധിജിയെ വധിച്ചതിന്റെ […]

Keralam

‘സ്പീക്കറുടെ പ്രസ്താവന മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള അന്തർധാരയുടെ ഭാഗം’; രൂക്ഷമായി വിമർശിച്ച് കെ.മുരളീധരൻ

ആർഎസ്എസ് പരാമർശത്തിൽ സ്പീക്കർ എ എൻ ഷംസീറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ആർഎസ്എസിന് മംഗള പത്രം നൽകുകയാണ് സ്പീക്കർ ചെയ്തത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം – ബിജെപി കൂട്ടുകെട്ടുണ്ടാകുമെന്നാണ് സൂചന. എൽഡിഎഫിൽ തുടരണോ എന്ന് സിപിഐ ആലോചിക്കണം. തൃശൂർ പൂരം വിവാദത്തിൽ ജുഡീഷ്യൽ […]

Keralam

അജിത് കുമാറിനെ ന്യായീകരിച്ച് സ്പീക്കര്‍; ‘ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടന, കൂടിക്കാഴ്ചയില്‍ അപാകതയില്ല’

ആര്‍എസ്എസ് നേതാവുമായി എഡിജിപി എം ആര്‍ അജിത് കുമാര്‍ നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. ആര്‍എസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്നും ആ സംഘടനയിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ ഗൗരവമായി കാണേണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ അപാകതയില്ലെന്നും ഷംസീര്‍ പറഞ്ഞു. എഡിജിപി എം ആര്‍ അജിത് […]

Keralam

‘ഉമ്മൻ ചാണ്ടിയുടെ നിസ്തുലമായ സംഭാവനയും ആത്മസമർപ്പണവും ഓർക്കാതെ ഈ ചരിത്ര നിമിഷം പൂർത്തിയാകില്ല’: സ്പീക്കർ

വിഴിഞ്ഞം തുറമുഖ ട്രയൽ റൺ, ഉമ്മൻ ചാണ്ടിയെ പ്രകീർത്തിച്ച് സ്‌പീക്കർ എ എൻ ഷംസീർ,. ഉമ്മൻ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകൾ ഓർക്കാതെ ചരിത്ര നിമിഷം പൂർത്തിയാകില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് ഷംസീർ മുൻ മുഖ്യമന്ത്രിയുടെ പങ്ക് എടുത്ത് പറഞ്ഞത്. […]

Keralam

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് ; വിവാദത്തില്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല

തിരുവനന്തപുരം : ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് വിവാദത്തില്‍ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല. കെ കെ രമ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. ടിപി കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള നീക്കം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി […]

Keralam

എം.എൽ.എമാർക്കുള്ള പരിശീലനത്തിൽ പങ്കെടുക്കാത്തവരെ വിമര്‍ശിച്ച് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയിൽ ശരിയല്ലാത്തത് വിളിച്ചു പറയുന്നത് അവകാശമാണെന്ന് ധരിക്കുന്നവർ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ സാമാജികർക്കുള്ള ഓറിയന്റേഷൻ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഏത് ഘട്ടത്തിലും സീമ ലംഘിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിശീലന ക്ലാസിൽ വരാത്ത സാമാജികരെ സ്പീക്കർ എ.എൻ ഷംസീർ വിമർശിച്ചു. നിയമസഭ സെക്രട്ടറിയേറ്റ് […]