India

കെജ്‍രിവാളിന് വീണ്ടും തിരിച്ചടി; മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ ചേര്‍ന്ന് ആം ആദ്മിയിലെ മൂന്ന് കൗണ്‍സിലര്‍മാര്‍

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍(എംസിഡി) തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന് മൂന്ന് ആം ആദ്മി കൗണ്‍സിലര്‍മാര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് അനിത ബസോയ (ആന്‍ഡ്രൂസ് ഗഞ്ച്), നിഖില്‍ ചപ്രാന (ഹരി നഗര്‍), ധരംവീര്‍ (ആര്‍കെ പുരം) എന്നിവര്‍ പാര്‍ട്ടി വിട്ടത്. […]

India

‘യുവാക്കൾക്ക് തൊഴിൽ, പ്രായമായവർക്ക് സൗജന്യ ചികിത്സ, വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര’; പ്രകടനപത്രികയുമായി എഎപി

അടുത്ത മാസം നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടി പ്രകടനപത്രിക പുറത്തിറക്കി എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. യുവാക്കൾക്ക് തൊഴിൽ ഉറപ്പ് നൽകുന്ന ‘മഹിളാ സമ്മാൻ യോജന’, പ്രായമായവർക്ക് സൗജന്യ ചികിത്സ എന്നിവ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. പാർട്ടി അധികാരത്തിലെത്തിയാൽ വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര, മെട്രോ […]

India

ആം ആദ്മി പാർട്ടിയുടെ പദ്ധതികളെക്കുറിച്ച് അന്വേഷിക്കാൻ ലഫ്റ്റനൻ്റ് ഗവർണർ ഉത്തരവ്; തിരഞ്ഞെടുപ്പിൽ ബിജെപി തോൽവി സമ്മതിച്ചെന്ന് അരവിന്ദ് കെജ്‍രിവാൾ

ആം ആദ്മി പാർട്ടി പ്രഖ്യാപിച്ച പദ്ധതികളെക്കുറിച്ചുള്ള അഴിമതി ആരോപണങ്ങളിൽ അന്വേഷണത്തിന് ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി കെ സക്‌സേന ഉത്തരവിട്ടു. കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ലഫ്റ്റനൻ്റ് ഗവർണറുടെ ഓഫീസ് ഡൽഹി ചീഫ് സെക്രട്ടറിക്കും പോലീസ് കമ്മീഷണർക്കും പ്രത്യേകം നിർദ്ദേശം നൽകി. എന്നാൽ ആം […]

India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദ്ര ജെയിന് ജാമ്യം

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ സത്യേന്ദ്ര ജെയിന് ജാമ്യം. രണ്ട് വര്‍ഷത്തിന് ശേഷമാണ് ജയില്‍ മോചിതനാകുന്നത്. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. 5000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ജയില്‍ മോചിതനായിരിക്കുന്നത്. വിചാരണയിലെ കാലതാമസവും നീണ്ടനാളത്തെ ജയില്‍വാസവും കണക്കിലെടുത്താണ് കോടതി […]

India

‘അവകാശം അനുസരിച്ച് കെജ്രിവാളിന് വസതി നല്‍കണം’; വീട് നല്‍കാന്‍ ആവശ്യപ്പെടുമെന്ന് ആം ആദ്മി പാര്‍ട്ടി

കെജ്രിവാളിന് വീട് നല്‍കാന്‍ ആവശ്യപ്പെടുമെന്ന് ആം ആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടി എം പി രാഘവ് ചദ്ദ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ പാര്‍ട്ടി പദവി ലഭിക്കുന്ന പാര്‍ട്ടികള്‍ക്ക്, പാര്‍ട്ടി ആസ്ഥാനവും, പാര്‍ട്ടി അധ്യക്ഷന് ഒരു താമസസ്ഥലവും നല്‍കേണ്ടതുണ്ടെന്ന് ചദ്ദ ചൂണ്ടിക്കാട്ടി. ദേശീയ പാര്‍ട്ടി പദവി […]

India

അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍ ; മുകേഷ് അഹ്ലാവത് പുതുമുഖം

ഡല്‍ഹി സുല്‍ത്താന്‍പുര്‍ മജ്‌റ മണ്ഡലത്തില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എംഎല്‍എ മുകേഷ് അഹ്ലാവത് ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന അതിഷി മന്ത്രിസഭയില്‍ പുതുമുഖമാകും. കെജ്‌രിവാള്‍ മന്ത്രിസഭയില്‍ നിന്നുള്ള നാലു മന്ത്രിമാര്‍ തുടരുമെന്നും മുഖ്യമന്ത്രിയടക്കം ഏഴു മന്ത്രിമാരാകും ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുകയെന്നും ആം ആദ്മി പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് […]

India

ആരാകും ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രി?; മൂന്നു പേരുകള്‍ക്ക് പ്രഥമ പരിഗണനയെന്ന് എഎപി കേന്ദ്രങ്ങള്‍

മദ്യനയ അഴിമതിക്കേസില്‍ ജയില്‍ മോചിതനായതിനു പിന്നാലെ അരവിന്ദ് കെജ്‌രിവാള്‍ രാജി പ്രഖ്യാപിക്കുമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രി ആരെന്നതില്‍ ചര്‍ച്ചകള്‍ സജീവം. മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയിലെ രണ്ടാമനുമായ മനീഷ് സിസോദിയ മുഖ്യമന്ത്രിയാകില്ലെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കിയതിനാല്‍ മൂന്നു പേരുകളാണ് ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഥമപരിഗണനയിലുള്ളത്. കെജ്രിവാളിന്റെ ഭാര്യ […]

India

സ്വാതി മാലിവാളിനെ കെജ്‌രിവാളിന്റെ വസതിയിലെത്തിച്ച് തെളിവെടുപ്പ്; എംപിയെ തള്ളി ആപ്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎക്കെതിരായ രാജ്യസഭാ എംപി സ്വാതി മാലിവാളിന്റെ ആരോപണത്തില്‍ ഡല്‍ഹി പോലീസിന്റെ തെളിവെടുപ്പ്. സംഘം കെജ്‌രിവാളിന്റെ വസതിയിലെത്തി സ്വാതി മാലിവാളിനൊപ്പമാണ് പോലീസ് എത്തിയത്. സംഭവം പുനരാവിഷ്‌കരിക്കാനാണ് ഡല്‍ഹി പോലീസിന്റെ ശ്രമം. കെജ്‌രിവാളിന്റെ വസതിയില്‍ വെച്ച് പി എ ബിഭവ് കുമാര്‍ മര്‍ദ്ദിച്ചെന്നാണ് സ്വാതി മാലിവാളിന്റെ […]

India

ഡല്‍ഹി നഗരത്തില്‍ റോഡ് ഷോ, ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം; തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിക്കുന്നു

ഡല്‍ഹി മദ്യനയ അഴിമതി കേസുമായി അറസ്റ്റിലായി നാല്‍പത് ദിവസങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ കെജ്‌രിവാള്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിക്കുന്നു. ജയില്‍ മോചിതനായതിന്റെ ആദ്യ ദിനത്തില്‍ തന്നെ ഡല്‍ഹി നഗരത്തില്‍ സജീവമാകുകയാണ് ഡല്‍ഹി മുഖ്യമന്ത്രി. കൊണാര്‍ട്ട് പ്ലേസിലെ ഹനുമാന്‍ മന്ദിറിലെ സന്ദര്‍ശനമാണ് കെജ്‌രിവാളിന്റെ ഇന്നത്തെ ആദ്യ പരിപാടി. ഇതിന് പിന്നാലെ തെക്കന്‍, […]

India

ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആയ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി

ഡൽഹി: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആയ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ദില്ലി റൗസ് അവെന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടുള്ള സിബിഐ, ഇഡി കേസുകളിലാണ് സിസോദിയ ജാമ്യം തേടിയത്. മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് എട്ടുവരെ […]