Health

യുഎഇയില്‍ അബോർഷന് അനുമതി; ഈ അഞ്ച് സാഹചര്യങ്ങളിൽ നടത്താമെന്ന് ആരോഗ്യ മന്ത്രാലയം

അബുദബി: യുഎഇയില്‍ ഉപാധികളോടെ അബോര്‍ഷന് അനുമതി പ്രാഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം. ഗർഭിണിയുടെ ജീവന് ഭീഷണിയുണ്ടാകുന്നതടക്കമുള്ള അഞ്ച് സാഹചര്യങ്ങളിൽ മാത്രമാണ് യുഎഇയിൽ നിയമവിധേയമായി ഗർഭഛിദ്രം അനുവദിക്കുകയെന്നും മന്ത്രാലയം അറിയിച്ചു. ഗര്‍ഭിണിയുടെ ജീവന് ഭീഷണിയാകുകയോ അബോര്‍ഷന്‍ നടപടികള്‍ സങ്കീര്‍ണ്ണമാകുകയോ ചെയ്യുന്ന സാഹചര്യത്തില്‍ അബോര്‍ഷന് നടത്താന്‍ പാടുള്ളതല്ല. ഗര്‍ഭകാലം 120 ദിവസത്തില്‍ കൂടുതലാണെങ്കിലും […]

World

ഗർഭഛിദ്രം മൗലികാവകാശമാക്കി ഫ്രാൻസ്; ലോകത്തിനുള്ള സന്ദേശമെന്ന് മാക്രോൺ

ഗർഭഛിദ്രത്തിനുള്ള അവകാശം മൗലികാവകാശമാക്കിയ ലോകത്തെ ആദ്യ രാജ്യമായി ഫ്രാൻസ്. ഗർഭഛിദ്രത്തിനുള്ള സ്ത്രീകളുടെ അവകാശത്തെ ഭരണഘടനയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെ പാർലമെന്റ് അംഗങ്ങൾ പിന്തുണച്ചു. 780-72 വോട്ടുകൾക്കാണ് പാർലമെൻ്റിൻ്റെ ഇരുസഭകളുടെയും പ്രത്യേക സംയുക്ത വോട്ടെടുപ്പിൽ ബിൽ പാസായത്. നീണ്ട കരഘോഷത്തോടെയാണ് ചരിത്രപരമായ ഈ നീക്കത്തെ പാർലമെന്റ് സ്വീകരിച്ചത്. നടപടിയെ ഫ്രഞ്ച് അഭിമാനം […]

Keralam

വിവാഹമോചന നടപടി ആരംഭിച്ചാൽ 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഭാര്യക്ക് അവകാശമുണ്ട്; ഹൈക്കോടതി

കൊച്ചി: വിവാഹമോചന നടപടി ആരംഭിച്ചാല്‍ 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി.  ശരീരം എങ്ങനെ ഉപയോഗിക്കണം എന്നതില്‍ സ്ത്രീകളുടെ തീരുമാനമാണ് അന്തിമമെന്നും കോടതി വ്യക്തമാക്കി.  20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ 23 കാരി കോടതിയെ സമീപിക്കുകയായിരുന്നു.  20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ […]