District News

കോട്ടയം അയർക്കുന്നത്ത് ലോറിയിടിച്ച് കാൽനടയാത്രക്കാരനായ അതിഥി തൊഴിലാളി മരിച്ച സംഭവം: ; ഡ്രൈവർ അറസ്റ്റിൽ

കോട്ടയം: അയർക്കുന്നം മണ്ണനാൽതോട് ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ ഇടിച്ചിട്ട് നിർത്താതെ പോയ ലോറി കണ്ടെത്തി അയർക്കുന്നം പോലീസ്. മാർച്ച് 7ന് രാത്രി വെസ്റ്റ് ബംഗാൾ സ്വദേശി മനോരഞ്ജൻ സർദാറിനെ ലോറി ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോവുകയായിരുന്നു. പരിക്കുപറ്റിയ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. സംഭവത്തിൽ […]

District News

കോട്ടയം എലിക്കുളത്ത് പിക്കപ്പ് വാനിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

കോട്ടയം  : പിക്കപ്പ് വാനിടിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. എലിക്കുളം കരിമല കുന്നേൽ രാരിച്ചൻ സെബാസ്റ്റ്യൻ (42) ആണ് മരിച്ചത്. കഴിഞ്ഞ 13 ന് രാവിലെ ഒമ്പതേമുക്കാലോടു കൂടി മഞ്ഞക്കുഴി- കാഞ്ഞിരപ്പള്ളി റോഡിലൂടെ നടന്നു പോകുമ്പോൾ അമ്പാടി ജംഗ്ഷന് സമീപത്തു വച്ച് പിക്കപ്പ് വാൻ […]

Local

ഏറ്റുമാനൂർ കാരിത്താസ് മേൽപ്പാലത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ച് സൊമാറ്റോ ഡെലിവറി ബോയ് മരിച്ചു

ഏറ്റുമാനൂർ: ഏറ്റുമാനൂർ കാരിത്താസ് മേൽപ്പാലത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ച് സൊമാറ്റോ ഡെലിവറി ബോയ് ആയ യുവാവിന്  ദാരുണാന്ത്യം. കല്ലറ സ്വദേശിയായ ദേവനന്ദൻ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ കൂടി ഏറ്റുമാനൂർ കാരിത്താസ് മേൽപ്പാലത്തിൽ ആയിരുന്നു അപകടം. മെഡിക്കൽ കോളേജ് ഭാഗത്തേക്ക് ഓർഡർ ഡെലിവറി ചെയ്യുന്നതിനായി പോവുകയായിരുന്നു […]

Keralam

കിഴക്കേകോട്ടയിൽ ബസുകള്‍ക്കിടയില്‍ കുടുങ്ങി; കേരള ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം കിഴക്കേകോട്ടയിൽ രണ്ട് ബസുകൾക്കിടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. കേരള ബാങ്ക് ജീവനക്കാരൻ മരിച്ചത്. കേരള ബാങ്ക് ജീവനക്കാരനായ ഉല്ലാസ് ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസിനും സ്വകാര്യ ബസിനും ഇടയിൽ കുടുങ്ങുകയായിരുന്നു. സ്വകാര്യ ബസ് ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് ഉല്ലാസ് അപകടത്തില്‍ പെട്ടത്. പോലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും […]

Keralam

വാഹനാപകടത്തിൽ പരുക്കേറ്റ് ഒൻപത് വയസുകാരി കോമയിലായ സംഭവം: കുട്ടിയെ ഇടിച്ചിട്ട കാർ കണ്ടെത്തി; പ്രതി വിദേശത്തേക്ക് കടന്നു

വടകരയിലെ വാഹനാപകടത്തിൽ പരുക്കേറ്റ് ഒൻപത് വയസുകാരി ദൃഷാന കോമയിലായ സംഭവത്തിൽ കുട്ടിയെ ഇടിച്ചിട്ട കാർ കണ്ടെത്തി. KL 18 R 1846 എന്ന നമ്പറുള്ള കാറാണ് കുട്ടിയെ ഇടിച്ചത്. പുറമേരി സ്വദേശി ഷജീൽ ആണ് വാഹനം ഓടിച്ചതെന്ന് പോലീസ് പറഞ്ഞു. നിലവിൽ ഇയാൾ വിദേശത്താണെന്നും നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരഭിച്ചെന്നും […]

Keralam

കളര്‍കോട് അപകടത്തില്‍ മരണം ആറായി; ചികിത്സയിലിരുന്ന എടത്വ സ്വദേശി ആല്‍വിനും മരിച്ചു

ആലപ്പുഴ കളര്‍കോട് അപകടത്തില്‍ മരണം ആറായി. ചികിത്സയിലിരുന്ന എടത്വ സ്വദേശി ആല്‍വിനും മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഇന്നലെയാണ് വണ്ടാനം മെഡിക്കല്‍ കോളേജില്‍നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. തലച്ചോറിനും ആന്തരിക അവയവങ്ങള്‍ക്കും ഗുരുതരമായ ക്ഷതം ഏറ്റിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ രണ്ടു ശസ്ത്രക്രിയകള്‍ നടത്തി.

Keralam

വാഹനത്തില്‍ ഓവര്‍ലോഡായിരുന്നു, 11 പേര്‍ ഉണ്ടായിരുന്നെന്ന് സൂചന; കളര്‍കോട് അപകടത്തില്‍ ജില്ലാ കളക്ടര്‍

നാടിനെ നടുക്കിയ ആലപ്പുഴ കളര്‍കോട് വാഹനാപകടത്തിന് കാരണമായത് കനത്ത മഴയെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്. വാഹനത്തില്‍ ഓവര്‍ലോഡായിരുന്നെന്നും 11 പേര്‍ വാഹനത്തിലുണ്ടായിരുന്നെന്നാണ് മനസിലാക്കുന്നതെന്നും കളക്ടര്‍ വിശദീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി 12 മണിയോടുകൂടി മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനെത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലക്ഷദ്വീപ് സ്വദേശിയുടെ സംസ്‌കാരം കൊച്ചിയില്‍ തന്നെ […]

Keralam

നാട്ടിക അപകടം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തൃശൂർ നാട്ടികയിൽ തടിലോറി പാഞ്ഞുകയറി കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃശൂർ ജില്ലാ പൊലീസ് മേധാവി (റൂറൽ) സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. കമ്മീഷൻ അംഗം വി കെ ബീനാകുമാരിയാണ് റൂറൽ എസ്പിക്ക് […]

Keralam

തൃശ്ശൂരിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്തുകൂടി തടിലോറി കയറിയിറങ്ങി; അഞ്ചു പേർക്ക് ദാരുണാന്ത്യം

തൃശ്ശൂരിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്തുകൂടി തടിലോറി കയറിയിറങ്ങി അഞ്ചു പേർക്ക് ദാരുണാന്ത്യം. തൃപ്രയാറിൽ ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തുകൂടിയാണ് തടിലോറി കയറിയിറങ്ങിയത്. അഞ്ചു പേർ തൽക്ഷണം മരിച്ചു. ഏഴു പേർക്ക് പരുക്കേറ്റിട്ടുണ്ട്. കണ്ണൂരിൽനിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന തടി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആശുപത്രിയിൽ […]

Keralam

തിരുവല്ലയിൽ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ച സംഭവം; കേസെടുത്ത് പോലീസ്

തിരുവല്ലയിൽ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. അശ്രദ്ധമായി മരം മുറിച്ചു അപകടം വരുത്തിയതിനെതിരെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. കരാറുകാരനെ ഉൾപ്പെടെ കേസിൽ പ്രതിചേർക്കും. തിരുവല്ല പോലീസ് ആണ് കേസ് എടുത്തത്. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) […]