Keralam

അനധികൃത സ്വത്ത്‌ സമ്പാദന പരാതി; ADGP എം.ആർ അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു

അനധികൃത സ്വത്ത്‌ സമ്പാദന പരാതിയിൽ എഡിജിപി എം.ആർഅജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു. ആഡംബര വീട് നിർമാണത്തിൽ ഉൾപ്പടെ വിവരങ്ങൾ തേടി. ഈ മാസം അവസാനത്തോടെ വിജിലൻസ് റിപ്പോർട്ട് കൈമാറിയേക്കും. ബന്ധുക്കളുടെപേരിൽ സ്വത്ത് സമ്പാദിക്കുക, കവടിയാറിലെ കോടികളുടെ ഭൂമിയിടപാട്, കേസ് ഒഴിവാക്കാൻ കൈക്കൂലി തുടങ്ങിയ ആരോപണങ്ങളാണ് എ.ഡി.ജി.പി.ക്കെതിരേയുള്ളത് വിജിലൻസ് […]

Keralam

അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ തത്കാലം നല്‍കേണ്ടതില്ലെന്ന് ഡിജിപി

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ തത്കാലം നല്‍കേണ്ടതില്ലെന്ന് സംസ്ഥാന പോലീസ് മേധാവി. അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണവും സംസ്ഥാന പോലീസ് മേധാവിയുടെ അന്വേഷണവും നിലനില്‍ക്കുന്നതിനാലാണ് തീരുമാനം. മെഡല്‍ പ്രഖ്യാപിച്ചാലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് സാധാരണ മെഡല്‍ നല്‍കാറില്ല. അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ അജിത് […]

Keralam

ശബരിമല കോ-ഓഡിനേറ്റർ സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ മാറ്റി, പകരം ചുമതല എസ്. ശ്രീജിത്തിന്

എഡിജിപി എംആർ അജിത് കുമാറിനെ വീണ്ടും ചുമതലകളിൽ മാറ്റി. ശബരിമല കോ-ഓഡിനേറ്റർ സ്ഥാനത്തുനിന്നാണ് മാറ്റിയത്. പകരം എഡിജിപി എസ്. ശ്രീജിത്താണ് പുതിയ കോർഡിനേറ്റർ. ശ്രീജിത്ത്‌ മുമ്പും ശബരിമല ചീഫ് പൊലീസ് കോർഡിനേറ്റർ പദവി വഹിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ വീണ്ടും കോർഡിനേറ്റർ സ്ഥാനത്തേക്ക് നിയമിച്ചത്. ശബരിമലയിലെയും പരിസരങ്ങളിലെയും സുരക്ഷാക്രമീകരണങ്ങളുടെ […]

Keralam

എഡിജിപി പി വിജയനെതിരെ ഗുരുതര ആരോപണവുമായി എം ആർ അജിത് കുമാർ

എഡിജിപി പി വിജയനെതിരെ ഗുരുതര ആരോപണവുമായി എം ആർ അജിത് കുമാർ. എഡിജിപി പി വിജയന് കരിപ്പൂരിലെ സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് സുജിത് ദാസ് അറിയിച്ചെന്നാണ് എം ആർ അജിത് കുമാറിന്റെ മൊഴി. തീവ്രവാദവിരുദ്ധ സ്ക്വാഡിലെ ചില അംഗങ്ങൾക്കും പങ്കെന്നും സുജിത് ദാസ് അറിയിച്ചു. സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഡി.ജി.പിക്ക് […]

Keralam

‘എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതിന്റെ കാരണം അവ്യക്തം, അന്‍വറിന്റെ ആരോപണങ്ങളില്‍ കഴമ്പില്ല’: റിപ്പോര്‍ട്ട് പുറത്ത് വിട്ട് സര്‍ക്കാര്‍

എഡിജിപി എം.ആര്‍. അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എഡിജിപിക്കെതിരെ നടന്ന രണ്ട് അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വച്ചു. എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതിലും പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലുമുള്ള അന്വേഷണ റിപ്പോര്‍ട്ടുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. […]

Keralam

‘അവനെ ഡിസ്മിസ് ചെയ്യണം; മുഖ്യമന്ത്രിയും-പാർട്ടിയും എടുക്കുന്ന നിലപാട് ബിജെപിയെ സഹായിക്കാൻ; പിവി അൻവർ

എഡിജിപി എംആർ അജിത് കുമാറിനെതിരായ നടപടിയിൽ‌ തൃപ്തനല്ലെന്ന് പിവി അൻവർ എംഎൽഎ. തൃപ്തി ഉണ്ടാകണേൽ എഡിജിപി അജിത് കുമാറിനെ ഡിസ്മിസ് ചെയ്യണം. കൊടുംകുറ്റവാളിയാണെന്നും പിവി അൻവർ പറഞ്ഞു. ഇപ്പോൾ നടക്കുന്നത് കസേരകളിയാണെന്ന് പിവി അൻവർ പരിഹസിച്ചു. മഞ്ചേരിയിൽ പിവി അൻവറിന്റെ ഡിഎംകെ നയപ്രഖ്യാപന യോ​ഗത്തിന് പിന്നാലെയായിരുന്നു എ‍ഡിജിപിയെ സ്ഥലം […]

No Picture
Keralam

‘ഏതു പ്രശ്നങ്ങളിലും ഇടതുപക്ഷ പരിഹാരമുണ്ടാവണം; എഡിജിപിക്കെതിരെ ഉണ്ടായത് ശിക്ഷ നടപടി’; വി എസ് സുനിൽ കുമാർ

എഡിജിപി അജിത് കുമാറിനെതിരെ നടപടിയെടുത്തതിൽ പ്രതികരിച്ച് വി എസ് സുനിൽ കുമാർ. ഇടതുപക്ഷ സർക്കാരിന് യോജിക്കാത്ത നിലപാടാണ് ആ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സുനിൽ കുമാർ പറഞ്ഞു. സിപിഐ വളരെ ശക്തമായ രാഷ്ട്രീയ അഭിപ്രായം പറയുകയുണ്ടായി എന്ന് ഏതെങ്കിലും തരത്തിൽ സമ്മർദ്ദം ഉപയോഗിക്കുന്നില്ല നിലപാടാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. […]

Keralam

ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപി എം അജിത് കുമാറിന്റെ കൂടിക്കാഴ്ചയെ കുറിച്ചുള്ള ഡിജിപിയുടെ റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ

ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപി എം അജിത് കുമാറിന്റെ കൂടിക്കാഴ്ചയെ കുറിച്ചുള്ള ഡിജിപിയുടെ റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ. ആർഎസ്എസ് നേതാക്കളെ കണ്ടത് ഡിജിപി പദവിക്ക് വേണ്ടിയാകാമെന്നു സംശയമെന്നു റിപ്പോർട്ട്. കൂടിക്കാഴ്ച്ചയിൽ ദുരൂഹതയുണ്ടെന്നും റിപ്പോർട്ടിൽ പരാമർശം. കൂടിക്കാഴ്ച്ചയുടെ ഉള്ളടക്കം സംബന്ധിച്ച് വ്യക്തത തന്നില്ലെന്ന് ഡിജിപി. പോലീസ് സേനയെ സംശയ നിഴലിൽ നിർത്തിയെന്ന് […]

Keralam

ഒടുവിൽ നടപടി; ADGP അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി

എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി. ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി. സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. ബറ്റാലിയൻ എഡിജിപി ചുമതലയിൽ അജിത് കുമാർ തുടരും. മനോജ്‌ എബ്രഹാമിന് ക്രമസമാധാന ചുമതല. മുഖ്യമന്ത്രി പിണറായി വിജയൻ രാത്രി സെക്രട്ടറിയേറ്റിൽ എത്തി മടങ്ങിയിരുന്നു. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിലാണ് നടപടി. […]

Keralam

എഡിജിപിക്കെതിരെ നടപടി? ആഭ്യന്തര വകുപ്പിൽ തിരക്കിട്ട നീക്കങ്ങൾ; മുഖ്യമന്ത്രി സെക്രട്ടറിയേറ്റിൽ

എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടിയ്ക്ക് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയൻ രാത്രി സെക്രട്ടറിയേറ്റിൽ എത്തി മടങ്ങി. അസാധാരണ സാഹചര്യങ്ങളിലാണ് മുഖ്യമന്ത്രി ഞായറാഴ്ച സെക്രട്ടറിയേറ്റിൽ എത്താറുള്ളത്. എഡിജിപി എം.ആർ അജിത്കുമാറിനെതിരെയുള്ള നടപടിയിൽ തീരുമാനം ഉടൻ ഉണ്ടാകും. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിലാണ് നടപടി. ആഭ്യന്തര വകുപ്പിൽ തിരക്കിട്ട നീക്കങ്ങൾ നടക്കുന്നതായി സൂചന. […]