Keralam

‘എഡിജിപിയ്ക്കെതിരെ എന്ത് നടപടി എടുത്തു? അജിത്കുമാറിനെ തൊട്ടാൽ‌ മുഖ്യമന്ത്രിക്ക് പൊള്ളും’; പിവി അൻവർ

എഡിജിപി അജിത് കുമാറിനെ ആരോപണങ്ങൾ‌ ആവർത്തിച്ച് പിവി അൻവർ എംഎൽഎ. എഡിജിപിയ്ക്കെതിരെ അന്വേഷണം നടത്തി ഇന്ന് 32 ദിവസമായെന്നും എന്ത് നടപടി എടുത്തെന്നും പിവി അൻവർ‌ ചോദിച്ചു. മുഖ്യമന്ത്രി കേരളത്തിന് നൽകിയ വാക്ക് പാലിച്ചില്ലെന്ന് അൻവർ‌ കുറ്റപ്പെടുത്തി. തൃശൂർ പൂരം എഡിജിപിയുടെ നേതൃത്വത്തിൽ ​ഗൂഢാലോടന നടത്തി കലക്കിയതാണെന്ന് അൻവർ‌ […]

Keralam

എഡിജിപിയെ മാറ്റുന്നതിനുള്ള മുഹൂർത്തം കുറിച്ചുവച്ചില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

എഡിജിപിയെ മാറ്റുന്നതിനുള്ള മുഹൂർത്തം കുറിച്ചുവച്ചില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വേണ്ട നടപടി ഇടത് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്നതാണ് സിപിഐ നിലപാട്. എഡിജിപി എംആർ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി […]

Keralam

‘എഡിജിപിക്ക് വീഴ്ചയുണ്ടായി, അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി’; എം.വി ഗോവിന്ദൻ

സർക്കാരിനും പാർട്ടിക്കും എതിരായ വിവാദ വിഷയങ്ങളിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍.അജിത്കുമാറിന് വീഴ്ചയുണ്ടായെന്നും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിപി റിപ്പോർട്ടിൽ എഡിജിപിക്കെതിരെ പരാമർശമുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം നടപടി ഉറപ്പാക്കുമെന്നും […]

Keralam

പോലീസിന് ക്ലീൻ ചിറ്റ് നൽകി; എഡിജിപിയുടെ റിപ്പോർട്ടിൽ മുഖ്യമന്ത്രിക്ക് കടുത്ത അമർഷം

തൃശൂർ പൂരം അലങ്കോലപ്പെടുത്തലിൽ എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അമർഷം. പൂരത്തിൽ അജിത് കുമാർ പോലീസിന് ക്ലീൻ ചിറ്റ് നൽകിയതാണ് മുഖ്യമന്ത്രിയുടെ അമർഷത്തിന് കാരണം. പോലീസിന് വീഴ്ച പറ്റിയിട്ടില്ല എന്ന് അജിത് കുമാർ റിപ്പോർട്ട് എഴുതിയത് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി. മന്ത്രിസഭയിലെ കക്ഷി […]

Keralam

എഡിജിപി അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം; പ്രാഥമിക പരിശോധന ഇന്നാരംഭിക്കും

എഡിജിപി എംആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ പ്രാഥമിക പരിശോധന ഇന്ന് തുടങ്ങും. എസ്പി ജോണി കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരാതിയിൽ വിവരശേഖരണം നടത്തും. അനധികൃത സ്വത്ത് സമ്പാദനം അടക്കം നിരവധി ആരോപണങ്ങൾ ആണ് എഡിജിപികെതിരെ പി വി അൻവർ എംഎൽഎ ഉന്നയിച്ചിട്ടുള്ളത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ […]

Keralam

‘പാർട്ടിയെ ദുർബലപ്പെടുത്തരുത്, പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിന്മാറണം’; പി.വി അൻവറിനെതിരെ സിപിഐഎം

പി വി അൻവറിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്.പി വി അൻവറിന്റെ ആരോപണങ്ങൾ പാർട്ടിയേയും മുന്നണിയേയും ദുർബലപ്പെടുത്തുന്നുവെന്നും പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിന്മാറണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. പിവി അൻവറിനോട് ഒരു തരത്തിലും യോജിപ്പില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. സിപിഐഎം പ്രസ്താവനയുടെ പൂർണ്ണ രൂപം നിലമ്പൂര്‍ എം.എല്‍.എ പി.വി […]

Keralam

‘മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാണ് ആരോപണവിധേയരായ പി.ശശിയേയും എഡിജിപിയേയും സംരക്ഷിക്കുന്നത്’: കെ.സുധാകരന്‍

ആരോപണം ഉന്നയിച്ച ഭരണകക്ഷി എംഎല്‍എയെ തള്ളി ആരോപണവിധേയരായ പി.ശശിയെയും എഡിജിപിയെയും സംരക്ഷിക്കുക വഴി മുഖ്യമന്ത്രി സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അന്‍വറിന്റെ ആരോപണങ്ങള്‍ തനിക്കെതിരെയാണെന്ന വ്യക്തമായ ബോധ്യം മുഖ്യമന്ത്രിക്കുണ്ട്. അതിനാലാണ് മുഖ്യമന്ത്രി ആരോപണവിധേയരെ കൈവിടാത്തതും അവര്‍ നടത്തിയ മാഫിയാപ്രവര്‍ത്തനങ്ങളെ മാതൃകാപരമെന്ന ഗുഡ്‌സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും. എഡിജിപി […]

Keralam

‘കൊള്ളക്കാരായ ആളുകളെ മുഴുവന്‍ മുഖ്യമന്ത്രി സംരക്ഷിക്കുന്നു’; വിമര്‍ശനവുമായി രമേഷ് ചെന്നിത്തല

കൊള്ളക്കാരായ ആളുകളെ മുഴുവന്‍ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് രമേഷ് ചെന്നിത്തല. Rss നേതാക്കന്മാരെ ADGP സന്ദര്‍ശിച്ചതിനെ മുഖ്യമന്ത്രി വെള്ള പൂശുന്നുവെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ADGP – RSS നേതാക്കളെ കണ്ടത് എന്ന് വ്യക്തമാണെന്നും ആരോപണം ഉന്നയിക്കുന്ന ഭരണകക്ഷി എംഎല്‍എയെ മുഖ്യമന്ത്രി തള്ളിക്കളയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളെ കബളിപ്പിക്കാനുമുള്ള […]

Keralam

സിപിഎം എംഎല്‍എ പിവി അന്‍വറിനെയും ഘടകകക്ഷിയായ സിപിഐയെയും തള്ളി എഡിജിപിയെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി

സിപിഎം എംഎല്‍എ പിവി അന്‍വറിനെയും ഘടകകക്ഷിയായ സിപിഐയെയും തള്ളി എഡിജിപിയെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി. ആരോപണവിധേയനായ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത് കുമാറിനെ ഉടന്‍ മാറ്റില്ല. ആരോപണങ്ങളില്‍ എഡിജിപിക്കെതിരേ അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം കുറ്റക്കാരനാണെങ്കില്‍ നടപടിയുണ്ടാകുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതിലും […]

Keralam

‘പി ശശി ഫയൽ പൂഴ്ത്തി വെച്ചു; എഡിജിപി അജിത് കുമാറിനെ സസ്പെൻഡ് ചെയ്യണം’; പിവി അൻവർ

എഡിജിപി അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണം വൈകിപ്പിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ‌ സെക്രട്ടറി പി ശശിയാണെന്ന് പിവി അൻവർ എംഎൽഎ. വിജിലൻസ് അന്വേഷണം വൈകാൻ കാരണം അന്വേഷണം ശിപാർശ ചെയ്യുന്ന ഫയൽ മുഖ്യമന്ത്രിക്കു മുന്നിൽ എത്താൻ വൈകിയത്. ഫയൽ പൂഴ്ത്തി വെച്ചത് പൊളിറ്റിക്കൽ സെക്രട്ടറിയാണെന്ന് പിവി അൻവർ  പറ‍ഞ്ഞു. എഡിജിപിക്ക് […]