Keralam

തനിക്ക് സ്വര്‍ണക്കടത്തുസംഘവുമായി ബന്ധമില്ല, എഡിജിപി നല്‍കിയത് കള്ളമൊഴി; അജിത് കുമാറിനെതിരെ പി വിജയന്‍

എ.ഡി.ജി.പി എം ആര്‍ അജിത് കുമാറിനെതിരെ ആരോപണവുമായി എ.ഡി.ജി.പി പി വിജയന്‍. സ്വര്‍ണക്കടത്ത് കേസില്‍ അജിത് കുമാര്‍ തനിക്കെതിരെ കള്ളമൊഴി നല്‍കിയെന്നാണ് ആരോപണം. ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് പി വിജയന്‍ ആരോപണം ഉന്നയിക്കുന്നത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഐ.ജി.ആയിരിക്കെ പി. വിജയന് സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നായിരുന്നു ഡിജിപിക്ക് അജിത് […]

Keralam

‘മതേതര കേരളത്തെ സംഘപരിവാറിന് ഒറ്റിക്കൊടുക്കാന്‍ വന്ന ആര്‍എസ്എസ് ഏജന്റ് ആണ് പിണറായി എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു’

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മതേതര കേരളത്തിനെ സംഘപരിവാറിന് ഒറ്റിക്കൊടുക്കാന്‍ വന്ന ആര്‍എസ്എസ് ഏജന്റ് ആണ് പിണറായി വിജയന്‍ എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നുവെന്ന് കെ സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. […]

Keralam

എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം; സ്‌ക്രീനിങ് കമ്മിറ്റി ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷയായ സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2025 ജൂലൈക്ക് ശേഷം വരുന്ന ഒഴിവിലേക്കാണ് ഇരുവരേയും പരിഗണിക്കുക. എഡിജിപി റാങ്കില്‍ നിന്നും ഡിജിപി റാങ്കിലേക്ക് പ്രമോഷന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളത് എം ആര്‍ […]

Keralam

ശബരിമല അവലോകന യോഗത്തില്‍ നിന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ ഒഴിവാക്കി

ശബരിമല അവലോകന യോഗത്തില്‍ നിന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ നിന്നാണ് മാറ്റിയത്. ഡിജിപിയും ഇന്റലിജന്‍സ് ഹെഡ് ക്വാട്ടേഴ്‌സ് എഡിജിപിമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായ അജിത് കുമാറാണ് യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്. പ്രതിപക്ഷവും പി വി അന്‍വറും അജിത് […]

Keralam

എഡിജിപിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് അന്തിമഘട്ടത്തില്‍; ഉടന്‍ മുഖ്യമന്ത്രിക്ക് കൈമാറിയേക്കും

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാരിനെതിരായ ആരോപണങ്ങളില്‍ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘത്തിന്റെ അന്വേഷണം അന്തിമഘട്ടത്തില്‍. അന്വേഷണ റിപ്പോര്‍ട്ട് ശനിയാഴ്ച ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറിയേക്കുമെന്നാണ്  റിപ്പോര്‍ട്ട് .പി വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളെത്തുടര്‍ന്ന് 30 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രി നിര്‍ദേശം […]

Keralam

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തൽ; അന്വേഷണ റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കില്ല

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കില്ല. ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായിട്ടായിരിക്കും റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുക. എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ വിവാദം ഉടലെടുത്ത പശ്ചാത്തലത്തിൽ ആണ് തീരുമാനം. നാളെ കേസ് പരിഗണിക്കുമ്പോൾ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെടാൻ ഇരിക്കുകയാണ്. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി […]

Keralam

ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച വ്യക്തിപരമെന്ന് അജിത് കുമാര്‍ ; മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം : ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തി. പോലീസ് ആസ്ഥാനത്ത് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബാണ് മൊഴി രേഖപ്പെടുത്തിയത്. കൂടിക്കാഴ്ച വ്യക്തിപരമാണെന്നാണ് എഡിജിപി പറഞ്ഞത്. സുഹൃത്തായ എ ജയകുമാറാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രയ ഹൊസബാളെയെ […]

Keralam

എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ നിഗൂഢതയുണ്ടെന്ന് കെസി വേണുഗോപാല്‍.

എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ നിഗൂഢതയുണ്ടെന്ന് കെസി വേണുഗോപാല്‍. സര്‍ക്കാരും മുഖ്യമന്ത്രിയും വിശ്വാസമര്‍പ്പിക്കുന്ന ഉദ്യോഗസ്ഥനാണ് എഡിജിപിയെന്നും സിപിഐഎം എന്തുകൊണ്ടാണ് ഇത് ലളിതമായി എടുക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.  എന്തായിരുന്നു ഡീല്‍ എന്ന് തുറന്നുപറയണം സര്‍ക്കാരിനും സിപിഐഎമ്മിനും എന്തോ ഒളിക്കാനുണ്ട്. ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി നേതാക്കള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് […]

Keralam

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച്ചയില്‍ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം : എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ആന്വേഷണം പ്രഖ്യാപിച്ചു. ഡിജിപിക്കാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.  പ്രതിപക്ഷത്തിന് പുറമെ മുന്നണിയില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. എഡിജിപി എംആര്‍ […]

Keralam

എം ആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ

മലപ്പുറം : എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഗുരുത വെളിപ്പെടുത്തലുമായി പി വി അന്‍വര്‍ എംഎല്‍എ വീണ്ടും രംഗത്ത്. സോളാര്‍ കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍ ശ്രമിച്ചുവെന്നും ഇതിന്റെ പ്രതിഫലമായി വന്‍ തുക പ്രതികളില്‍ നിന്ന് കൈപ്പറ്റിയെന്നും പി വി അന്‍വര്‍ എംഎല്‍എ ആരോപിച്ചു. ഒന്നാം പിണറായി […]