Keralam

അജിത് കുമാറിനെതിരെ കേസെടുക്കാതെ വിജിലൻസ് പ്രാഥമികാന്വേഷണം; ചുമതല തിരുവനന്തപുരം യൂണിറ്റ് ഒന്നിന്

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണ ചുമതല തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റി​ഗേഷൻ യൂണിറ്റ് ഒന്നിന്. എസ് പി ജോണിക്കുട്ടിയാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ. വിജിലൻസ് മേധാവി യോ​ഗേഷ് ​ഗുപ്ത അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. സംസ്ഥാനമൊട്ടാകെ അന്വേഷണ പരിധിയിൽ വരുന്നതാണ് യൂണിറ്റ് ഒന്ന്. പി വി അൻവർ […]

Uncategorized

പിവി അന്‍വര്‍ എംഎല്‍എക്ക് പിന്നില്‍ ബാഹ്യശക്തികളെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍

തിരുവനന്തപുരം : പിവി അന്‍വര്‍ എംഎല്‍എക്ക് പിന്നില്‍ ബാഹ്യശക്തികളെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും എഡിജിപി പ്രത്യകേ അന്വേഷണ സംഘത്തലവനായ ഡിജിപിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. ആരോപണങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കാന്‍ അവസരം വേണമെന്നും എംആര്‍ അജിത് കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീവ്രവാദബന്ധമുള്ള സ്വര്‍ണക്കടത്ത് മാഫിയകള്‍ക്കെതിരെ […]

Keralam

എഡിജിപി- ആര്‍എസ്എസ് നേതാവ് കൂടിക്കാഴ്ച: ഡിജിപി അന്വേഷിക്കും; ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ വിഷയം സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കും. ഇതുസംബന്ധിച്ച് ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കും. സര്‍വീസ് ചട്ടലംഘനം, അധികാര ദുര്‍വിനിയോഗം എന്നിവയാണ് പരിശോധിക്കുന്നത്. ചട്ടലംഘനം കണ്ടെത്തിയാല്‍ അജിത് കുമാറിനെ ഉടന്‍ ചുമതലയില്‍ നിന്നും നീക്കുമെന്നാണ് റിപ്പോര്‍ട്ട്. […]

Keralam

ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ വിശദീകരിക്കണം ബിനോയ് വിശ്വം

തിരുവനന്തപുരം : എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയ സംഭവത്തിൽ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കൂടിക്കാഴ്ച എന്തിനെന്ന് അജിത്ത് കുമാർ വിശദീകരിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കൂടിക്കാഴ്ച എന്തിനെന്ന് കേരളത്തിന് അറിയണം. സ്വകാര്യ സന്ദർശനം ആണെങ്കിലും എന്തിനെന്ന് ബിനോയ് […]

Keralam

എഡിജിപിയെ മാറ്റി നിര്‍ത്തണമെന്നത് അന്‍വറിന്റെ ആവശ്യം, സര്‍ക്കാരിന് അങ്ങനെ അഭിപ്രായമില്ല: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍, അദ്ദേഹത്തെ മാറ്റി നിര്‍ത്തി അന്വേഷണം വേണമെന്ന ആവശ്യം തള്ളി മന്ത്രി വി ശിവന്‍കുട്ടി. എഡിജിപി അജിത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷണം വേണമെന്നത് പി വി അന്‍വറിന്റെ മാത്രം ആവശ്യമാണ്. സര്‍ക്കാരിന് അങ്ങനെ അഭിപ്രായമില്ലെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. പി […]

Keralam

എഡിജിപി എം ആര്‍ അജിത് കുമാറിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

എഡിജിപി എം ആര്‍ അജിത് കുമാറിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ കാണാനാണ് അജിത് കുമാറിനെ മുഖ്യമന്ത്രി അയച്ചത്. 2023 മെയ് 20 മുതല്‍ 23വരെ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ സ്‌കൂളില്‍ […]

Keralam

അന്‍വറിന്റെ പരാതി ഗൗരവത്തിലെടുത്ത് സിപിഎം; വെള്ളിയാഴ്ച സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ പാര്‍ട്ടിക്ക് നല്‍കിയ പരാതി അന്വേഷിക്കാന്‍ സിപിഎം. അന്‍വര്‍ നല്‍കിയ പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് സിപിഎം നേതൃത്വം സൂചിപ്പിച്ചു. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പരാതി ചര്‍ച്ച ചെയ്യും. എഡിജിപി എം ആര്‍ അജിത് കുമാര്‍, പാര്‍ട്ടി സംസ്ഥാന സമിതി […]