Keralam

ടി.വി പ്രശാന്ത് വീണ്ടും ഡ്യൂട്ടിക്കെത്തി; 10 ദിവസത്തേക്ക് അവധി അപേക്ഷ നൽകി മടങ്ങി

കണ്ണൂർ വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി പ്രശാന്ത് വീണ്ടും ഡ്യൂട്ടിക്കെത്തി. അവധിയിലായിരുന്ന പ്രശാന്ത് ഇന്ന് പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ജോലിക്കെത്തിയ ശേഷം പത്ത് ദിവസത്തേക്ക് കൂടി അവധി നൽകി മടങ്ങി. പ്രശാന്തിനെതിരെ നടപടി ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു. പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം […]

Keralam

‘എകെജി സെന്ററില്‍ നിന്ന് ഒരു പരാതിയും ഉണ്ടാക്കിയിട്ടില്ല; സിപിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം’

പാലക്കാട്: കണ്ണൂര്‍ എഡിഎമ്മായ നവീന്‍ ബാബുവിന്റെ മരണത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പോലീസ് അന്വേഷണം കൃത്യമായ രിതിയിലാണ് മുന്നോട്ടുപോകുന്നത്. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പാര്‍ട്ടി നവീന്റെ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും ഗോവിന്ദന്‍  പറഞ്ഞു. ‘എകെജി സെന്ററില്‍ നിന്ന് ഒരുപരാതിയും ഉണ്ടാക്കിയിട്ടില്ല. എഡിഎമ്മിന്റെ […]

Keralam

എഡിഎമ്മിന്റെ മരണം; അന്വേഷണത്തിന് പ്രത്യേകസംഘം, കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് ചുമതല

എഡിഎം നവീൻ ബാബുവിൻ്റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം. കണ്ണൂർ ജില്ലാ പോലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ആറംഗ സംഘമാണ് അന്വേഷിക്കുന്നത്. കണ്ണൂർ എ.സി പി രത്നകുമാർ, ടൗൺ സി ഐ ശ്രീജിത് കൊടേരി എന്നിവർ സംഘത്തിൽ ഉൾപ്പെടുന്നു. ഉത്തരമേഖലാ ഐജിയാണ് വിവാദ സംഭവത്തിൽ അന്വേഷണം […]

Keralam

എഡിഎമ്മിനെ വ്യക്തിഹത്യ നടത്തി; യാത്രയയപ്പ് യോഗത്തിലേത് ഭീഷണി; ദിവ്യക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയില്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ ഗുരുതര ആരോപണവുമായി പ്രോസിക്യൂഷന്‍. യാത്രയയപ്പ് യോഗത്തില്‍ ദിവ്യയുടേത് വ്യക്തമായ ഭീഷണി സ്വരമാണ്. രണ്ടുദിവസത്തിനകം കാണാമെന്ന് ദിവ്യ പറഞ്ഞത് അതാണ്. പി പി ദിവ്യ എഡിഎമ്മിനെ വ്യക്തിഹത്യ നടത്തി. സ്വന്തം കുടുംബത്തെപ്പറ്റി കോടതിയില്‍ […]

Keralam

‘എഡിഎമ്മിൻ്റെ മരണത്തിൽ ഒരുപാട് ദുരൂഹതകൾ, കേരളത്തിന് പുറത്ത് നിന്നുള്ള ഏജൻസി അന്വേഷിക്കണം’; കെ.കെ രമ

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ഒരുപാട് ദുരൂഹതകൾ ഉണ്ടെന്ന് കെകെ രമ എംഎൽഎ. ആത്മഹത്യയാണെന്ന് തെളിയിക്കുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ മരണം ആത്മഹത്യയല്ല എന്ന് തെളിയിക്കുന്ന ഒരുപാട് കാരണങ്ങൾ നമ്മുടെ മുൻപിലുണ്ട്. അന്വേഷണം ആ മേഖലയിലേക്ക് പോകുന്നില്ലെന്നും ദിവ്യയുടെ പരാമർശത്തിൽ യാതൊരു കുഴപ്പവുമില്ലെന്ന് തെളിയിക്കാൻ സിപിഐഎം […]

Keralam

‘നവീൻ ബാബുവിൻ്റെ കുടുംബത്തിന് നീതി ഉറപ്പാക്കണം’: പി സതീദേവി

പത്തനംതിട്ട : കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി. നവീൻ ബാബുവിന്‍റെ പത്തനംതിട്ട മലയാലപ്പുഴയിലുള്ള വീട് സന്ദർശിച്ച ശേഷം പറഞ്ഞു. നവീൻ ബാബുവിന്‍റെ മരണത്തിൽ അന്വേഷണം നടക്കുകയാണ്. അദ്ദേഹത്തിന്‍റെ കുടുബത്തിന് നീതി കിട്ടണമെന്നും അതിനായി നിയമപ്രകാരം […]

Keralam

പി.പി ദിവ്യക്ക് ഇന്ന് നിർണായകം; മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും

എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പി.പി ദിവ്യക്ക് ഇന്ന് നിർണായകം. ദിവ്യ നൽകിയ മുൻകൂർ ജാമ്യഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷക്കെതിരായി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നവീൻ ബാബുവിന്റെ കുടുംബവും ഹർജിയിൽ കക്ഷി ചേർന്നിരുന്നു. നവീൻ ബാബുവിന് […]

Keralam

പ്രശാന്തനെ പിരിച്ചുവിടും, നിയമോപദേശം തേടിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: എഡിഎം നവീന്‍ബാബുവിന് കൈക്കൂലി നല്‍കിയെന്ന് വെളിപ്പെടുത്തിയ പരിയാരം മെഡിക്കല്‍ കോളജിലെ ജീവനക്കാരന്‍ ടി വി പ്രശാന്തനെതിരെ ആരോഗ്യവകുപ്പിന്റെ അന്വേഷണം. പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ല, കരാര്‍ ജീവനക്കാരന്‍ മാത്രമാണ്. ഇയാള്‍ ആഗിരണ പ്രക്രിയയില്‍ ഉള്‍പ്പെട്ട ജീവനക്കാരനാണ്. എങ്കിലും ഇപ്പോഴുണ്ടായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് അഡീഷണല്‍ […]

Keralam

കണ്ണൂരിലെ വിവാദ പെട്രോൾ പമ്പ്; രണ്ട് കോടി രൂപ എങ്ങനെ കണ്ടെത്തി? പരിശോധനയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

കണ്ണൂരിലെ വിവാദ പെട്രോൾ പമ്പിനായി രണ്ട് കോടി രൂപ എങ്ങനെ കണ്ടെത്തിയെന്ന് പരിശോധിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പമ്പ് തുടങ്ങാൻ പണം കണ്ടെത്തിയത് കള്ളപ്പണം വെളുപ്പിക്കലിലൂടെയാണോ എന്നാണ് പരിശോധിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നതിൽ പി പി ദിവ്യ കൂട്ടുനിന്നോ എന്നും ഇഡി പരിശോധിക്കും. പരിയാരം മെഡിക്കൽ കോളേജിലെ സാധാരണ ജീവനക്കാരനായ പ്രശാന്തന് […]

Keralam

നവീൻ ബാബുവിന്റെ മരണം; പി.പി. ദിവ്യക്ക് എതിരായ സംഘടന നടപടി വൈകും

എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യക്ക് എതിരായ സംഘടന നടപടി വൈകും. പൊലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ നടപടി വേണ്ടെന്നോണ് ധാരണ. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഈ ധാരണയിലെത്തിയത്. പോലീസ് റിപ്പോർട്ട് വന്ന ശേഷം തുടർനടപടികൾ തീരുമാനിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലുള്ള […]