Keralam

കളക്ടര്‍ നവീന്റെ ട്രാന്‍സ്ഫര്‍ വൈകിപ്പിക്കാന്‍ ശ്രമിച്ചു, അവധി നല്‍കാനും മടിച്ചിരുന്നു; അരുണ്‍ കെ വിജയനെതിരെ നവീന്റെ കുടുംബം

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ നവീന്‍ ബാബുവിന് അവധി അനുവദിക്കാന്‍ ഉള്‍പ്പെടെ വിമുഖത കാട്ടിയിരുന്നതായി നവീന്റെ ബന്ധുക്കളുടെ മൊഴി. പത്തനംതിട്ടയിലേക്കുള്ള നവീന്റെ ട്രാന്‍സ്ഫര്‍ കളക്ടര്‍ വൈകിപ്പിച്ചെന്ന് കുടുംബം ആരോപിക്കുന്നു. ട്രാന്‍സ്ഫര്‍ വൈകിപ്പിക്കാന്‍ കളക്ടര്‍ ശ്രമിച്ചെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനനും പ്രതികരിച്ചു. കണ്ണൂര്‍ ജില്ലാ കളക്ടര്‍ […]

Keralam

നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യ ഒളിവിലെന്ന് സൂചന

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകുമെന്നതിനാല്‍ പി പി ദിവ്യ ഒളിവിലെന്ന് സൂചന. ചോദ്യം ചെയ്യലിന് പോലീസ് ശ്രമം തുടങ്ങിയതോടെയാണ് നീക്കം. ദിവ്യക്ക് പോലീസ് സാവകാശം നല്‍കുന്നുവെന്ന വിമര്‍ശനം ശക്തമാണ്. പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷതലശ്ശേരി സെഷന്‍സ് കോടതി ഇന്ന് […]

Keralam

പി.പി ദിവ്യയെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി; സംരക്ഷണം ഒരുക്കുന്നതിൽ നിന്ന് പിന്മാറി കണ്ണൂർ ജില്ലാ നേതൃത്വം

പിപി ദിവ്യയെ ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കുന്നതിൽ നിർണായകമായത് മുഖ്യമന്ത്രിയുടെ ഇടപെടൽ. പിപി ദിവ്യയെ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഇതോടെയാണ് പി പി ദിവ്യയ്ക്ക് സംരക്ഷണം ഒരുക്കുന്ന സമീപനത്തിൽ നിന്ന് കണ്ണൂർ ജില്ലാ നേതൃത്വം പിന്‍മാറിയത്. അതേസമയം കണ്ണൂരിൽ ആത്മഹത്യ ചെയ്ത ADM കെ.നവീൻ […]

Keralam

നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന വെളിപ്പെടുത്തല്‍; പമ്പുടമയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

ആത്മഹത്യ ചെയ്ത എഡിഎം കെ നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പമ്പുടമ ടി വി പ്രശാന്തനെതിരെ വിജിലന്‍സിന് പരാതി. ആര്‍എസ്പിയുടെ യുവജനസംഘടനയായ ആര്‍.വൈ.എഫാണ് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. കെ നവീന്‍ ബാബുവിന് 98,500 രൂപ കൈക്കൂലി നല്‍കിയെന്ന ടി വി പ്രശാന്തന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്നാണ് […]

Keralam

‘പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും’; എഡിഎമ്മിന്റെ മരണത്തിൽ പി. പി. ദിവ്യയെ തള്ളി എം.വി ഗോവിന്ദൻ

കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പി. പി. ദിവ്യയെ തള്ളി എംവി ഗോവിന്ദൻ. ദിവ്യയുടെ നടപടി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. മരണം ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു.എല്ലാ വശങ്ങളും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ല. പാർട്ടി […]

Keralam

നവീൻ ബാബുവിനെതിരെയുള്ള നുണപ്രചാരണങ്ങൾ പൊളിയുന്നു: മുഖ്യമന്ത്രിക്ക് നൽകിയ പരാതി തട്ടിക്കൂട്ടിയതെന്ന് ആക്ഷേപം

ജീവനൊടുക്കിയ കണ്ണൂർ എഡിഎം കെ നവീൻ ബാബുവിനെതിരെയുള്ള നുണപ്രചാരണങ്ങൾ പൊളിയുന്നു. കൈക്കൂലി വാങ്ങിയതിൽ അന്വേഷണമെന്ന പ്രചാരണം തെറ്റെന്ന് വിജിലൻസ് വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് നൽകിയ പരാതി തട്ടിക്കൂട്ടിയതെന്നാണ് ആക്ഷേപം. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെ നവീൻ ബാബുവിന്റെ കുടുംബം പോലീസിൽ പരാതി നൽകി. എഡി എം നവീൻ ബാബുവിന്റെ മരണത്തിന് […]

Keralam

എഡിഎം കെ നവീൻ ബാബുവിന്റെ മരണം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചു

എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരെ നിയമപരമായ നടപടികൾ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷൻ ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് നൽകിയ പരാതിയിലാണ് നടപടി. ജില്ലാ കളക്ടറും ജില്ലാ […]

Keralam

നവീൻ ബാബുവിന്റെ മരണം; ‘പ്രശാന്ത് ബിനാമി; പെട്രോൾ പമ്പിൽ പി പി ദിവ്യയുടെ ഭർത്താവിന് പങ്കാളിത്തം’; ആരോപണവുമായി കോൺഗ്രസ്‌

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആരോപണവുമായി കോൺ​ഗ്രസ്. അനുമതി അപേക്ഷ നൽകിയ പെട്രോൾ പമ്പിൽ പി പി ദിവ്യയുടെ ഭർത്താവിന് പങ്കാളിത്തമെന്ന് കോൺഗ്രസ് ആരോപിച്ചു. പരാതിക്കാരനായ പ്രശാന്ത് വെറും ബിനാമിക്കാരനാണെന്നും സിപിഐഎമ്മിലെ ചില നേതാക്കൾക്കും പെട്രോൾ പമ്പിൽ പങ്കാളിത്തമുണ്ടെന്നും ഡിസിസി പ്രസിഡന്റ് മാർട്ടിൻ […]

Keralam

ദിവ്യയെ തളളി സിപിഎം; പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു; പരാതികളില്‍ സമഗ്ര അന്വേഷണം വേണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ്

കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ തള്ളി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി. ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നെന്നും, അഴിമതിക്കെതിാരയെ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണ് ഉണ്ടായതെന്നും സിപിഎം ജില്ലാ കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഉയര്‍ന്നു വന്ന പരാതികളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം […]