
World
ഇസ്രയേലിനെതിരെ വ്യോമാക്രമണവുമായി ഇറാൻ: നൂറിലധികം മിസൈലുകള്‍ വർഷിച്ചതായി റിപ്പോർട്ട്; തിരിച്ചടിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പ്
ഇസ്രയേലിനെതിരെ വ്യോമാക്രമണവുമായി ഇറാൻ. ഇസ്രയേലിലേക്ക് ഇറാൻ മിസൈലുകള്‍ തൊടുത്തതായി ഇസ്രയേല്‍ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) സ്ഥിരീകരിച്ചു. ജനങ്ങളെയെല്ലാം ബോംബ് ഷെല്‍ട്ടറുകളിലേക്ക് മാറ്റിയതായും ഐഡിഎഫ് സമൂഹ മാധ്യമമായ എക്‌സിലൂടെ അറിയിച്ചു. ഇസ്രയേലിലെ ഒരുകോടിയോളം വരുന്ന ജനങ്ങളെ ലക്ഷ്യമാക്കിയാണ് ഇറാന്റെ ആക്രമണമെന്നും ഐഡിഎഫ് കൂട്ടിച്ചേർത്തു. 250ലധികം മിസൈലുകള്‍ ഇസ്രയേലിലേക്ക് ഇറാൻ തൊടുത്തതായാണ് […]