Keralam

കളര്‍കോട് അപകടത്തില്‍ മരണം ആറായി; ചികിത്സയിലിരുന്ന എടത്വ സ്വദേശി ആല്‍വിനും മരിച്ചു

ആലപ്പുഴ കളര്‍കോട് അപകടത്തില്‍ മരണം ആറായി. ചികിത്സയിലിരുന്ന എടത്വ സ്വദേശി ആല്‍വിനും മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഇന്നലെയാണ് വണ്ടാനം മെഡിക്കല്‍ കോളേജില്‍നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. തലച്ചോറിനും ആന്തരിക അവയവങ്ങള്‍ക്കും ഗുരുതരമായ ക്ഷതം ഏറ്റിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ രണ്ടു ശസ്ത്രക്രിയകള്‍ നടത്തി.

Keralam

‘വണ്ടി തെന്നി ഇടിച്ചുകയറുകയായിരുന്നു; കാർ മുഴുവൻ ആളുണ്ടായിരുന്നു’; KSRTC ജീവനക്കാർ

ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ കൂടുതൽ വിവരങ്ങളുമായി കെഎസ്ആർടിസി ബസ് ജീവനക്കാർ. വണ്ടി ബസിലേക്ക് നിരങ്ങി ഇടിച്ചുകയറുകയായിരുന്നു. തെന്നിമാറിയാണ് അപകടം ഉണ്ടായത്. നല്ല മഴയായിരുന്നു. വാഹനത്തിൽ ഇടിക്കാതിരിക്കാൻ ഇടത്തേക്ക് പരമാവധി ഒതുക്കിയിരുന്നുവെന്ന് ബസ് ഡ്രൈവർ രാജീവ് പറഞ്ഞു. കാർ ഓവർടേക്ക് ചെയ്ത് എത്തുകയായിരുന്നു. ബസ് ഇടത്തേക്ക് തിരിച്ചെങ്കിലും ഓവർടേക്ക് ചെയ്‌തെത്തിയ […]