Keralam

സംവിധായകൻ വേണു ഗോപൻ അന്തരിച്ചു

ആലപ്പുഴ : ചലച്ചിത്ര സംവിധായകൻ വേണു ഗോപൻ (67) അന്തരിച്ചു. ചേർത്തല കടക്കരപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. കുസൃതി കുറുപ്പ്, ഷാർജ ടു ഷാർജ, ചൂണ്ട, സ്വർണം, തുടങ്ങിയ സിനിമകളുടെ സംവിധായകനായിരുന്നു. ഭാര്യ ലത, മകൾ: ലക്ഷ്മി. പദ്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ സഹസംവിധായകനായാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. […]

Keralam

സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെതിരെ അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം

ആലപ്പുഴ: സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെതിരെ അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം. കെആര്‍ ഗൗരിയമ്മ പാര്‍ട്ടി വിട്ടുപോകാനുള്ള മൂലകാരണം ആരാണെന്ന് ആലപ്പുഴയിലെ പൊതുസമൂഹത്തിന് അറിയാമെന്നും അതിന്റെ മൂലകാരണം നോക്കിപ്പോയാല്‍ പലതും പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അംഗത്വത്തിന് നിരക്കാത്ത രീതിയിലുള്ള സംസാരങ്ങളാണ് സുധാകരന്റ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അദ്ദേഹത്തിന്റ […]

Keralam

സിബിസി വാര്യര്‍ അനുസ്മരണ പരിപാടി തുടങ്ങാന്‍ വൈകിയതില്‍ ക്ഷോഭിച്ച് ജി സുധാകരന്‍ ഇറങ്ങിപ്പോയി

ആലപ്പുഴ : പരിപാടി തുടങ്ങാന്‍ വൈകിയതില്‍ ക്ഷോഭിച്ച് ഇറങ്ങിപ്പോയി സിപിഎം നേതാവ് ജി സുധാകരന്‍. ഹരിപ്പാട് സംഘടിപ്പിച്ച സിബിസി വാര്യര്‍ അനുസ്മരണ ചടങ്ങില്‍ നിന്നാണ് ഇറങ്ങിപ്പോയത്. പുരസ്‌കാര സമര്‍പ്പണത്തിനായി എത്തിയതായിരുന്നു സുധാകരന്‍. മന്ത്രി സജി ചെറിയാന്‍ സിപിഎം നേതാക്കളായ സിഎസ് സുജാത, ആര്‍ നാസര്‍ തുടങ്ങിയവരെല്ലാം പരിപാടിയില്‍ പങ്കെടുക്കന്നുണ്ട്. […]

Keralam

ചെങ്ങന്നൂരില്‍ സ്കൂൾ ബസിന് തീപിടിച്ചു ; ഒഴിവായത് വന്‍ ദുരന്തം

ആലപ്പുഴ : ചെങ്ങന്നൂർ ആലായിൽ സ്കൂൾ ബസിന് തീപിടിച്ചു. ബസിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നത് കണ്ട് ഉടൻതന്നെ കുട്ടികളെ പുറത്തിറക്കിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഇന്ന് രാവിലെ 8.45-നായിരുന്നു സംഭവം. ബസ് പൂർണമായും കത്തി നശിച്ചു. മാന്നാർ ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസാണ് കത്തിയത്. ആലാ-കോടുകുളഞ്ഞി […]

Keralam

രാമങ്കരി പഞ്ചായത്തിൽ സിപിഐഎം പിന്തുണയോടെ യുഡിഎഫ് അധികാരത്തിൽ

രാമങ്കരി പഞ്ചായത്തിൽ സിപിഐഎം പിന്തുണയോടെ യുഡിഎഫ് അധികാരത്തിൽ. പ്രസിഡന്റായി കോൺഗ്രസ് പഞ്ചായത്ത് അംഗം ആർ.രാജു മോനെ തെരഞ്ഞെടുത്തു ,വിപ്പ് ലംഘിച്ചാണ് സിപിഐഎം അംഗങ്ങൾ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത്. രാമങ്കരിയിലെ അവിശുദ്ധ കൂട്ടുകെട്ട് നേതൃത്വത്തിന്റെ അറിവോടെയെന്ന് സിപിഐ വിമതപക്ഷം ആരോപിച്ചു . വിപ്പ് ലംഘിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് രാമങ്കരി […]

Keralam

നായയെ മടിയിലിരുത്തി കാറോടിച്ച പള്ളി വികാരിക്കെതിരെ കേസെടുത്ത്‌ മോട്ടോര്‍വാഹന വകുപ്പ്

ആലപ്പുഴ : നായയെ മടിയിലിരുത്തി കാറോടിച്ച പള്ളി വികാരിക്കെതിരെ കേസെടുത്ത്‌ മോട്ടോര്‍വാഹന വകുപ്പ്. നൂറനാട് പടനിലം കത്തോലിക്കാപള്ളി വികാരി കൊല്ലം പേരയം മിനിഭവനില്‍ ഫാ. ബൈജു വിന്‍സന്റിനെതിരെ ആലപ്പുഴ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റാണ് കേസെടുത്തത്. വാഹനം അപകടകരമായോടിച്ചതിന് ബൈജു വിന്‍സന്റിന്റെ ലൈസന്‍സ് റദ്ദാക്കും. സ്റ്റിയറിങ്ങിനും തനിക്കുമിടയില്‍ നായയെ ഇരുത്തി വാഹനമോടിക്കുന്നതിന്റെ […]

Keralam

ആലപ്പുഴയില്‍ കുഴിമന്തിക്കട അടിച്ചുതകര്‍ത്ത പോലീസുകാരനെതിരെ കേസ്

ആലപ്പുഴ: ആലപ്പുഴയില്‍ കുഴിമന്തിക്കട അടിച്ചുതകര്‍ത്ത കേസില്‍ പോലീസുകാരനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ കേസ്. ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെ സിപിഒ ജോസഫിനെതിരെയയാണ് നടപടി. മകന് ഭക്ഷ്യവിഷബാധയേറ്റു എന്നാരോപിച്ച് ഹോട്ടലിലെത്തി തര്‍ക്കിച്ചതിന് ഇയാള്‍ക്കെതിരെ ഹോട്ടലുടമ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നുളള ഹോട്ടലിനുള്ളിലേക്ക് ബൈക്കോടിച്ച് കയറ്റുകയും വാക്കത്തി കാണിച്ച് ജീവനക്കാരെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തിയത്. […]

Keralam

പേവിഷബാധയേറ്റ് എട്ട് വയസുകാരന്‍ മരിച്ചതില്‍ ആശുപത്രിക്കെതിരെ പരാതി

ആലപ്പുഴ: ഹരിപ്പാട് പള്ളിപ്പാട് പേവിഷബാധയേറ്റ് എട്ട് വയസുകാരന്‍ മരിച്ചതില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. കുട്ടിയെ വേണ്ട രീതിയില്‍ പരിശോധിച്ചില്ലെന്നും വാക്‌സിനെടക്കാന്‍ നിര്‍ദേശിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. പള്ളിപ്പാട് കാഞ്ഞിരംപറമ്പത്ത് ദീപുവിന്റെ മകന്‍ ദേവനാരായണന്‍ ആയിരുന്നു പേവിഷബാധയേറ്റ് മരിച്ചത്. കഴിഞ്ഞമാസം കുട്ടിയെ നായ ആക്രമിച്ചിരുന്നെങ്കിലും വീണു പരിക്കേറ്റതാണെന്ന സംശയത്തില്‍ വാക്സീന്‍ എടുത്തിരുന്നില്ല. […]

Keralam

രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസം പാസായി; പ്രസിഡന്‍റ് സിപിഐഎം വിട്ടു

ആലപ്പുഴ: കുട്ടനാട്ടിലെ രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം പാസായി. കോണ്‍ഗ്രസിനൊപ്പം മൂന്ന് സിപിഐഎം അംഗങ്ങളും അവിശ്വാസത്തില്‍ ഒപ്പിട്ടു. 25 വര്‍ഷം തുടര്‍ച്ചയായി സിപിഐഎമ്മാണ് രാമങ്കരി പഞ്ചായത്ത് ഭരിച്ചത്. ഭരണം നഷ്ടമായതോടെ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎം വിട്ടു. സിപിഐഎമ്മുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന് പ്രസിഡന്റായിരുന്ന രാജേന്ദ്രകുമാര്‍ പറഞ്ഞു. സിപിഐഎം പിന്തുണയോടെയായിരുന്നു […]

Keralam

കെപി റോഡില്‍ അപകടകരമായി കാറില്‍ യാത്ര ചെയ്ത യുവാക്കള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ ശിക്ഷ

ആലപ്പുഴ : കെപി റോഡില്‍ അപകടകരമായി കാറില്‍ യാത്ര ചെയ്ത യുവാക്കള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ ശിക്ഷ. മോട്ടോര്‍ വാഹന വകുപ്പിന്റെ എടപ്പാളിലെ കേന്ദ്രത്തില്‍ എട്ട് ദിവസത്തെ പരിശീലനമാണ് ശിക്ഷ. പരിശീലനത്തിന് വഴങ്ങുന്നില്ലെങ്കില്‍ കേസ് പോലീസിന് കൈമാറുമെന്ന് ജില്ലാ ആര്‍ടിഒ ദിലു എ കെ അറിയിച്ചു. അപകടകരമായി കാര്‍ […]