Keralam

ഓട്ടോകാസ്റ്റിൻ്റെ ഫ്യൂസ് ഊരി കെഎസ്ഇബി

ആലപ്പുഴ: പൊതുമേഖല സ്ഥാപനമായ ചേർത്തല ഓട്ടോകാസ്റ്റിൻ്റെ വൈദ്യുതി വിച്ഛേദിച്ചു. വൈദ്യുതി ബിൽ കുടിശികയായതോടെയാണ് കെഎസ്ഇബിയുടെ നടപടി. ഓട്ടോകാസ്റ്റിൻ്റെ വൈദ്യുതി ബിൽ കുടിശിക 48 കോടി രൂപയാണ്. ഒരു കോടി രൂപയെങ്കിലും ഉടൻ അടയ്ക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.

Keralam

ആലപ്പുഴയിൽ താറാവിന്റെയും കോഴിയുടെയും മുട്ടയും ഇറച്ചിയും കാഷ്ടവും വിൽക്കരുത്; ഉത്തരവിറക്കി

ആലപ്പുഴ: ജില്ലയിൽ മൂന്നിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ താറാവ്, കോഴി എന്നിവയുടെ മുട്ടയുടെയും ഇറച്ചിയുടെയും വിൽപ്പനയടക്കം തടഞ്ഞ് ഉത്തരവ്. പ്രഭവകേന്ദ്രത്തിൽ നിന്നും 10 കി മീ ചുറ്റളവിൽ വരുന്ന സർവലൈൻസ് സോണിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് വിൽപ്പന തടഞ്ഞിരിക്കുന്നത്. കൈനകരി, നെടുമുടി, ചമ്പക്കുളം, തലവടി, അമ്പലപ്പുഴതെക്ക്, തകഴി, ചെറുതന, വീയപുരം, […]

India

പക്ഷിപ്പനി പടരുന്നു; ഇറച്ചി, മുട്ട വില്‍പ്പന നിരോധിച്ചു

ആലപ്പുഴ: ജില്ലയില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് പക്ഷിപ്പനി പടര്‍ന്നതായി സംശയം. ആദ്യം സ്ഥിരീകരിച്ച എടത്വ, ചെറുതന പഞ്ചായത്തുകള്‍ക്ക് പിന്നാലെ സമീപ പഞ്ചായത്തുകളിലും രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടുണ്ട്. മുട്ടാര്‍, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പുതുതായി പക്ഷിപ്പനി സംശയിക്കുന്നത്. ഇവിടെ നിന്നുള്ള സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഭോപ്പാലിലെ ലാബിലേക്കാണ് സാമ്പിള്‍ അയച്ചത്. പക്ഷിപ്പനിയെ തുടര്‍ന്ന് […]

Keralam

ആലപ്പുഴയിൽ കടല്‍ ഉള്‍വലിഞ്ഞു; ആശങ്കയിൽ മത്സ്യത്തൊഴിലാളികൾ

അമ്പലപ്പുഴ: ആലപ്പുഴ പുറക്കാട് കടല്‍ ഉള്‍വലിഞ്ഞു. പുറക്കാട് മുതല്‍ പഴയങ്ങാടി വരെയുള്ള 300 മീറ്ററോളം ഭാഗത്താണ് കടൽ 50 മീറ്ററോളം ഉള്‍വലിഞ്ഞത്. ചൊവ്വാഴ്ച രാവിലെ ആറര മുതലാണ് കടൽ ഉൾവലിയൽ പ്രതിഭാസം ദൃശ്യമായത്. തീരത്തോട് ചേർന്നുള്ള ഭാഗത്ത് ചെളിക്കെട്ട് അടിഞ്ഞിനാൽ പുലർച്ചെ മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളികൾക്ക് തിരികെ വരാൻ […]

Keralam

ആലപ്പുഴ ജില്ലാ കളക്ടറെ അടിയന്തരമായി മാറ്റി. പുതിയ കളക്ടറായി അലക്‌സ് വര്‍ഗീസ് ചുമതലയേറ്റു

ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടറെ അടിയന്തരമായി മാറ്റി. പുതിയ കളക്ടറായി നഗരകാര്യ ഡയറക്ടറായിരുന്ന അലക്‌സ് വര്‍ഗീസ് ചുമതലയേറ്റു. നിലവിലുള്ള കളക്ടര്‍ ജോണ്‍ വി സാമുവലിന് പകരം ചുമതല നല്‍കിയിട്ടില്ല. രണ്ടു വര്‍ഷത്തിനിടെ ഇത് ഏഴാമത്തെ കളക്ടറാണ് ആലപ്പുഴയില്‍ ചുമതലയേല്‍ക്കുന്നത്. ജോണ്‍ വി സാമുവലിന് നഗരകാര്യ വകുപ്പില്‍ ചുമതല നല്‍കുമെന്ന് […]

No Picture
Keralam

നാളെ ആലപ്പുഴയിൽ പ്രാദേശിക അവധി

നാളെ ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി. മണ്ണാറശാല ആയില്യം മഹോത്സവ ദിനമായ നവംബർ 16ന് ജില്ലയിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധിയായിരിക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ അറിയിച്ചു. പൊതു പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും. 

No Picture
Keralam

ആലപ്പുഴയിൽ വീട്ടിൽ ഒളിപ്പിച്ച മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി

ആലപ്പുഴ: നഗരത്തിൽ നിന്ന് മയക്കുമരുന്നുകളും വൻ ആയുധശേഖരവും ബോംബ് നിർമിക്കുന്നതിനുള്ള സാമഗ്രികളും പോലീസ് പിടിച്ചെടുത്തു. ഇരവുകാട് വാർഡ് കേന്ദ്രീകരിച്ച് സൗത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചത്.  വെള്ളിയാഴ്ച രാത്രി എട്ടോടെ നർക്കോട്ടിക് വിഭാഗവും ആലപ്പുഴ സൗത്ത് പോലീസും ചേർന്നായിരുന്നു പരിശോധന. സംഭവത്തിലെ പ്രധാനി ഇരവുകാട് വാർഡിൽ ത്രിമൂർത്തിഭവനിൽ […]