
ജനങ്ങളെ പേടിപ്പിക്കാനുള്ള സേനയല്ല പോലീസ് : ഹൈക്കോടതി
പാലക്കാട് : ആലത്തൂരില്‍ അഭിഭാഷകനെ എസ്‌ഐ അപമാനിച്ച സംഭവത്തില്‍ പോലീസിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. കൊളോണിയല്‍ സംസ്കാരം പോലീസിന് തുടരാനാവില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ജനങ്ങളെ പേടിപ്പിക്കാനുള്ള സേനയല്ല പോലീസ്. പോലീസ് സ്റ്റേഷനില്‍ വരാന്‍ പൊതുസമൂഹത്തിന് ഭയമുക്കുണ്ടാക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മറ്റേതൊരു സര്‍ക്കാര്‍ ഓഫീസുപോലെയും ജനങ്ങള്‍ വരേണ്ട ഇടമാണ് പോലീസ്സ്റ്റേഷന്‍. ഭരണഘടനാനുസൃതമായി […]