Keralam

പ്രതികളെ മർദിക്കാൻ നിർബന്ധിച്ചു; മലപ്പുറത്തെ പോലീസുകാരന്‍റെ ആത്മഹത്യയിൽ എസ്പി സുജിത് ദാസിനെതിരേ ആരോപണം

മലപ്പുറം: മലപ്പുറം എടവണ്ണയിൽ എഎസ്ഐ ശ്രീകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്നത്തെ എസ്പിയായിരുന്ന സുജിത് ദാസിനെതിരേ ആരോപണമുയരുന്നു. മരണപ്പെട്ട ശ്രീകുമാറിന്‍റെ സുഹൃത്ത് നാസറാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സേനയിലുണ്ടായിരുന്ന ബുദ്ധിമുട്ടുകൾ ശ്രീകുമാർ പലപ്പോഴും തന്നോട് പറഞ്ഞിരുന്നുവെന്നും സുജിത്ദാസ് ശ്രീകുമാറിനെ പലവട്ടം സ്ഥലം മാറ്റിയിരുന്നുവെന്നും നാസർ ആരോപിക്കുന്നു. ശ്രീകുമാറിന്‍റെ ഭാര്യയും പൊലീസുകാരിയാണ്. […]

Entertainment

ബിനു അടിമാലിക്കെതിരെ ​ഗുരുതര ആരോപണവുമായി താരത്തിൻ്റെ സോഷ്യൽ മീ‍ഡിയ മാനേജർ ജിനേഷ്

നടനും മിമിക്രി കലാകാരനുമായ ബിനു അടിമാലിക്കെതിരെ ​ഗുരുതര ആരോപണവുമായി താരത്തിൻ്റെ സോഷ്യൽ മീ‍ഡിയ മാനേജറും ഫോട്ടോ​ഗ്രാഫറുമായ ജിനേഷ്. റിയാലിറ്റി ഷോയുടെ ലൊക്കേഷനിൽ വിളിച്ചു വരുത്തി മുറിയിൽ പൂട്ടിയിട്ട് മർദിച്ചെന്നും ക്യാമറ തല്ലിത്തകർത്തെന്നുമാണ്‌ ജിനേഷ് പറയുന്നത്. ബിനു അടിമാലിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു എന്നാരോപിച്ചായിരുന്നു മർദനം. യൂട്യൂബ് ചാനലിലൂടെയാണ് […]

Keralam

നടിയെ അക്രമിച്ച കേസ്; വിചാരണകോടതി ജഡ്ജിക്കെതിരായ ആരോപണം പിന്‍വലിച്ച് നടി

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതിക്കെതിരെ ഉന്നയിച്ച ആരോപണം പിന്‍വലിച്ച് അതിജീവിത. വിചാരണാക്കോടതി ജഡ്ജിക്കെതിരായ പരാതി ‘പ്രസ് ചെയ്യുന്നില്ല’ എന്ന് നടി ഹൈക്കോടതിയെ അറിയിച്ചു. മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലിരിക്കുന്ന കേസിന്റെ നടപടികള്‍ക്കിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിചാരണ കോടതി ജഡ്ജിക്കെതിരെ മുന്‍പ് ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് കോടതി […]

Movies

25 കോടി പിഴ അടച്ചെന്ന വാർത്ത നിഷേധിച്ച് പൃഥ്വിരാജ്; ആരോപണം അടിസ്ഥാനരഹിതം

അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികൾക്ക് 25 കോടി പിഴ അടച്ചെന്ന വാർത്ത നിഷേധിച്ച് പൃഥ്വിരാജ്. ഇതുമായി ബന്ധപ്പെട്ട് ഒരു പിഴയും അടയ്‌ക്കേണ്ടി വന്നിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. തനിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. […]