District News

രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി ; രോഗി ആശുപത്രിയില്‍വെച്ച് മരിച്ചു

കോട്ടയം : കാഞ്ഞിരപ്പള്ളി 26-ാം മൈല്‍ മേരി ക്യൂന്‍സ് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം. പൊന്‍കുന്നത്ത് പി.പി.റോഡിലുള്ള വീട്ടിലേക്കാണ് ആംബുലന്‍സ് ഇടിച്ചുകയറിത്.  വീടിന്റെ ഭിത്തി തകര്‍ന്നു. ആംബുലന്‍സ് ഡ്രൈവറും ഒപ്പമുണ്ടായിരുന്നവരും പരിക്കില്ലാതെ രക്ഷപെട്ടു. രോഗി പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചു. […]

Keralam

കാസര്‍കോഡ് ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു

കാസര്‍കോഡ്: ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂരിലാണ് വാഹനാപകടം ഉണ്ടായത്. ഗുരുവായൂര്‍ സ്വദേശി ശ്രീനാഥ്, ശരത്ത് മേനോന്‍ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത്. ആംബുലന്‍സില്‍ സഞ്ചരിച്ച രോഗി ഉഷ, ഡ്രൈവര്‍ ശിവദാസ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാസര്‍കോഡ് നിന്നും മംഗളൂരുവിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സും മംഗലാപുരം […]