India

‘ആർഎസ്എസിന് മാത്രമല്ല, എല്ലാവർക്കും ചരിത്രവും പാരമ്പര്യവുമുണ്ട്’; രാഹുൽ ഗാന്ധി

ആർഎസ്എസിനെ കടന്ന് ആക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ബഹുസ്വരതയെ മനസിലാക്കാൻ ആർഎസ്എസിന് സാധിച്ചിട്ടില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. നിങ്ങൾ പഞ്ചാബിൽ നിന്നോ ഹരിയാനയിൽ നിന്നും രാജസ്ഥാനിൽ നിന്നും ആകട്ടെ, എല്ലാവർക്കും ചരിത്രവും പാരമ്പര്യവും ഉണ്ടെന്ന് രാഹുൽഗാന്ധി പറഞ്ഞു. വാഷിംഗ്ടൺ സന്ദർശനത്തിനിടയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ചില […]

Business

വ്യാപാര രഹസ്യം ചോർത്തി ; ഇന്ത്യന്‍ ഐടി കമ്പനിക്ക് അമേരിക്കയിൽ 800 കോടി രൂപ പിഴ

വ്യാപാര രഹസ്യങ്ങൾ നിയമവിരുദ്ധമായി ശേഖരിച്ചെന്ന കേസിൽ ഇന്ത്യന്‍ ഐടി കമ്പനിയായ സ്‌റ്റെര്‍ലൈറ്റ് ടെക്കിന് അമേരിക്കയിൽ 800 കോടി രൂപ പിഴ. ഇറ്റാലിയന്‍ എതിരാളി പ്രിസ്മിയനില്‍ നിന്ന് സ്‌റ്റെര്‍ലൈറ്റ് കമ്പനി ഉപഭോക്താക്കളുടെയും നിര്‍മാണത്തിന്റെയും വിവരങ്ങള്‍ നിയമവിരുദ്ധമായി സമ്പാദിച്ചുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍. വ്യാപാര അവകാശ ലംഘനമാണിതെന്നും ഈ രേഖകളുപയോഗിച്ച് 96,500,000 ഡോളറിന്റെ […]

World

യുക്രെയ്ന് വീണ്ടും സൈനിക സഹായ പാക്കേജുമായി അമേരിക്ക

മധ്യ യൂറോപ്യന്‍ മേഖലയില്‍ പ്രതിസന്ധി ശക്തമാക്കുന്ന റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാന്‍ ആഗോള തലത്തില്‍ സമ്മര്‍ദം ശക്തമാകുന്നതിനിടെ യുക്രെയ്ന് വീണ്ടും സൈനിക പാക്കേജുമായി അമേരിക്ക. യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് അമേരിക്ക സൈനിക സഹായം പ്രഖ്യാപിച്ചത്. 1.25 കോടി ഡോളറിൻ്റെ സഹായമാണ് അമേരിക്ക വാഗ്ദാനം […]

World

2000 കോടി ഡോളറിന്റെ ആയുധങ്ങൾ ഇസ്രയേലിന് കൈമാറാനുള്ള വില്പന കരാറിൽ ഒപ്പിട്ട് അമേരിക്ക

ഗാസയിലെ ഇസ്രയേൽ അതിക്രമങ്ങൾക്കെതിരെ ആഗോള തലത്തിൽ വ്യപക വിമർശനം ഉയരുന്ന സാഹചര്യത്തിലും സയണിസ്റ്റ് ഭരണകൂടത്തിന് 2000 കോടി ഡോളറിന്റെ ആയുധങ്ങൾ നൽകാൻ അമേരിക്ക. യുദ്ധവിമാനങ്ങളും സൈനികോപകരണങ്ങളും ഉൾപ്പെടെ ഇസ്രയേലിന് വിൽക്കാനുള്ള കരാറിന് ചൊവ്വാഴ്ചയാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അനുമതി നൽകിയത്. പശ്ചിമേഷ്യയിൽ പുതിയ സംഘർഷസാധ്യതകൾ നിലനിൽക്കുന്ന […]

World

ഡോളറുകൾ ചെലവഴിച്ച് ഗൂഗിൾ നിയമലംഘനം നടത്തിയതായി കണ്ടെത്തൽ; വിധി പറഞ്ഞ് യുഎസ് ജില്ലാ ജഡ്ജി അമിത് മേത്ത

അമേരിക്ക: ലോകത്തിലെ പ്രധാന സെർച്ച് എഞ്ചിനായി മാറാൻ നിയമവിരുദ്ധമായും അനധികൃതമായി കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് ഗൂഗിൾ ആൻ്റിട്രസ്റ്റ് നിയമം ലംഘിച്ചുവെന്ന് യുഎസ് ജില്ലാ ജഡ്ജി. രാജ്യത്തെ ഏറ്റവും വലിയ വിശ്വാസവിരുദ്ധ പോരാട്ടത്തെ അടയാളപ്പെടുത്തുന്ന വിചാരണയിൽ യുഎസ് ജില്ലാ ജഡ്ജി അമിത് മേത്തയാണ് ഈ കണ്ടെത്തൽ നടത്തിയത്. ലോകത്തിലെ ഏറ്റവും […]

World

പ്രായപൂർത്തിയകാത്ത കുട്ടിയെ അമേരിക്കയിലെത്തിച്ച് ജോലി ചെയ്യിച്ച് പണം തട്ടിയ ദമ്പതികൾക്ക് തടവ് ശിക്ഷ

വാഷിംഗ്ടൺ : സ്‌കൂളിൽ ചേർക്കാനെന്ന വ്യാജേന ബന്ധുവായ പ്രായപൂർത്തിയാകാത്ത കുട്ടിയെ അമേരിക്കയിലേക്ക് കൊണ്ടുവന്ന് നിർബന്ധിച്ച് ജോലി ചെയ്യിച്ച ദമ്പതികൾക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. സ്‌കൂളിൽ ചേർക്കാം എന്ന വ്യാജേനയാണ് കുട്ടിയെ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കൊണ്ടുവന്നത്. എന്നാൽ സ്‌കൂളിൽ ചേർക്കാതെ കുട്ടിയെ മൂന്ന് വർഷത്തിലേറെ പെട്രോൾ പമ്പിലും […]

Keralam

സഹകരണ വകുപ്പിന്‍റെ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിദേശത്തേക്ക് ; ആദ്യ കണ്ടെയ്‌നര്‍ മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

കൊച്ചി : സഹകരണ വകുപ്പിന്‍റെ നേതൃത്വത്തിൽ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന 12 ടണ്‍ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ ആദ്യ കണ്ടെയ്‌നര്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഫ്ളാഗ് ഓഫ് ചെയ്തു. വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ് ടെര്‍മിനലില്‍ നടന്ന ചടങ്ങിൽ തങ്കമണി സഹകരണസംഘത്തിന്‍റെ തേയിലപ്പൊടി, കാക്കൂര്‍ സഹകരണസംഘത്തിന്‍റെ ശീതികരിച്ച മരച്ചീനി, […]

World

യുഎസ് പൗരത്വമുള്ളവരുടെ പങ്കാളികൾക്ക് സ്ഥിര താമസ വിസ

അഞ്ച് ലക്ഷത്തോളം കുടിയേറ്റക്കാർക്ക് പ്രയോജനം ലഭിക്കുന്ന പുതിയ പൗരത്വനയവുമായി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. അമേരിക്കൻ പൗരത്വമുള്ളവരുടെ ജീവിതപങ്കാളികൾക്കാണ് ഈ ഉദാരനടപടി വഴി പ്രയോജനം ലഭിക്കുന്നത്. പൗരത്വമുള്ളവരുടെ കുടിയേറ്റക്കാരായ പങ്കാളികൾക്ക് സ്ഥിരതാമസാനുമതിക്ക് അപേക്ഷിക്കാനാകും. സ്ഥിരതാമസത്തിന് അനുമതി ലഭിച്ചാൽ യുഎസ് പൗരത്വത്തിനും അപേക്ഷിക്കാം. കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തണമെന്ന റിപ്പബ്ളിക്കൻ എതിരാളിയും […]

World

കുടിയേറ്റക്കാരായ അഞ്ച് ലക്ഷം പങ്കാളികൾക്ക് പൗരത്വം നൽകാൻ അമേരിക്ക

വാഷിങ്ടൺ: അമേരിക്കൻ പൗരന്മാരുടെ, കുടിയേറ്റക്കാരായ പങ്കാളികൾക്ക് പൗരത്വം നൽകാൻ ഒരുങ്ങി രാജ്യം. പ്രസിഡന്റ് ജോ ബൈഡൻ ആണ് അഞ്ച് ലക്ഷം പേ‌ർക്ക് പൗരത്വം നൽകുന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ഇമിഗ്രേഷൻ നിയമങ്ങൾ കാരണം വേർപിരിഞ്ഞ് താമസിക്കേണ്ടി വരുന്ന കുടുംബങ്ങൾക്ക് സഹായമാവുകയാണ് ലക്ഷ്യം. നിയമവിരുദ്ധമായി അതിർത്തി കടന്നെത്തിയവർ സ്വന്തം രാജ്യത്തേക്ക് […]

Sports

ബ്രസീലിനെ കോപ്പ അമേരിക്ക സന്നാഹ മത്സരത്തിൽ സമനിലയിൽ തളച്ച് അമേരിക്ക

ഫ്ലോറിഡ : കോപ്പ അമേരിക്ക കിരീട ഫേവറിറ്റുകളായ ബ്രസീലിനെ കോപ്പ അമേരിക്ക സന്നാഹ മത്സരത്തിൽ സമനിലയിൽ തളച്ച് അമേരിക്ക. അഞ്ചു തവണ ലോകചാമ്പ്യന്മാരും ഒമ്പത് തവണ കോപ്പ അമേരിക്ക കിരീടവും നേടിയ ബ്രസീലിനെ 1-1 നാണ് അമേരിക്ക പിടിച്ചു കെട്ടിയത്. 17ാം മിനിറ്റിൽ സ്ട്രൈക്കർ റോഡ്രിഗോയിലൂടെ ബ്രസീലാണ് ആദ്യം […]