Keralam

സൈനിക റിക്രൂട്ട്മെന്‍റിന് പോയ യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഒരു മരണം

ആലപ്പുഴ: വള്ളിക്കുന്നത്തു നിന്നും സൈനിക റിക്രൂട്ട്മെന്‍റിന് പോയ യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഒരാൾ മരിച്ചു. ഇലിപ്പക്കുളം സോപാനത്തിൽ ആദിത്യനാണ് (20) മരിച്ചത്. ഒപ്പമുണ്ടായിരുന്ന 2 യുവാക്കളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം. സൈനിക റിക്രൂട്ട്മെന്‍റിനായി ഊട്ടിയിൽ പോയ യുവാക്കൾ അവിടെ നിന്നും ആന്ധ്രയിലേക്ക് […]

India

വോട്ടെടുപ്പിനിടെ ആന്ധ്രയിലും ബംഗാളിലും വ്യാപക സംഘര്‍ഷം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പിനിടെ ആന്ധ്രപ്രദേശിലും പശ്ചിമ ബംഗാളിലും സംഘര്‍ഷം വ്യാപകം. ബംഗാളിലെ കേതുഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ആന്ധ്രയിലെ ചിറ്റൂര്‍, കടപ്പ, അനന്ത്പൂര്‍, പല്‌നാട്, അണ്ണാമയ ജില്ലകളിലാണ് ആക്രമണമുണ്ടായത്. അണ്ണാമയ ജില്ലയില്‍ തെരഞ്ഞെടുപ്പ് ബൂത്ത് അടിച്ചുതകര്‍ത്തു. ഗുണ്ടൂരില്‍ വോട്ടര്‍മാരെ എംഎല്‍എ മര്‍ദിച്ചു. തെനാലിയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് […]

India

മുസ്ലീം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി തെലുങ്കുദേശം പാര്‍ട്ടി

ഹൈദരാബാദ്: മുസ്ലീം സംവരണവുമായി ബന്ധപ്പെട്ട ചര്‍ച്ച തുടരുന്നതിനിടെ, സംവരണത്തെ പിന്തുണച്ച് ബിജെപി സഖ്യകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടി. ആന്ധ്രാപ്രദേശില്‍ മുസ്ലീങ്ങള്‍ക്ക് നാലു ശതമാനം സംവരണം നിലനിര്‍ത്തുമെന്ന് ടിഡിപി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു. സംസ്ഥാനത്ത് മുസ്ലീം സംവരണത്തിനായി ടിഡിപി സജീവമായി പോരാടിയിട്ടുണ്ടെന്നും വാഗ്ദാനങ്ങള്‍ പാലിക്കേണ്ടത് പാര്‍ട്ടിയുടെ കടമയാണെന്നും നായിഡു […]

India

ആന്ധ്രാപ്രദേശിൽ വിവാഹസല്‍ക്കാരത്തിനിടെ വധുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: വീഡിയോ

ഹൈദരാബാദ്: വിവാഹസല്‍ക്കാരത്തിനിടെ നിന്ന് വധുവിനെ തട്ടിക്കൊട്ടുപോകാന്‍ ശ്രമം. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും അടക്കമുള്ള ബന്ധുക്കളാണ് യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതും ഇവര്‍ ഉച്ചത്തില്‍ കരയുന്നതുമെല്ലാം വീഡിയോയില്‍ കാണാം. തിങ്കളാഴ്ചയായിരുന്നു സംഭവം. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ പെണ്‍കുട്ടിയെ […]

India

ഇൻഡ്യ സഖ്യത്തിനൊപ്പം ആന്ധ്ര പിടിക്കാൻ സിപിഐഎം; ഒരു ലോക്സഭ സീറ്റും എട്ട് നിയമസഭ സീറ്റും നൽകും

ഹൈദരാബാദ്: ഇൻഡ്യ സഖ്യത്തിൻ്റെ സീറ്റ് പങ്കുവെക്കൽ കരാറിൻ്റെ ഭാ​ഗമായി സീറ്റ് വിഭജനത്തിൽ ഒരു ലോക്സഭ സീറ്റും എട്ട് നിയമസഭ സീറ്റും സിപിഐമ്മിന് പങ്കുവെച്ച് കോൺ​ഗ്രസ്. ആന്ധ്രപ്രദേശ് കോൺ​ഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് വൈ എസ് ശർമിളയാണ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ അറിയിച്ചത്. പട്ടികജാതി സംവരണ മണ്ഡലമായ അരക്കുലാണ് സിപിഐഎം […]