India

ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ വ്യാഴാഴ്ച പുനരാരംഭിക്കും; ഡ്രഡ്ജര്‍ ബുധനാഴ്ച്ച എത്തിക്കും

മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ അടുത്ത വ്യാഴാഴ്ച്ച തിരച്ചില്‍ പുനരാരംഭിക്കും. ഗോവ പോര്‍ട്ടില്‍ നിന്ന് ഡ്രഡ്ജര്‍ ബുധനാഴ്ച്ച ഗംഗാവലി പുഴയിലെത്തിക്കും. കാലാവസ്ഥ അനുകൂലമായതോടെ ആണ് ജില്ലാ ഭരണകൂടം ഡ്രഡ്ജിങ് കമ്പനിക്ക് നിര്‍ദേശം നല്‍കിയത്. ഡ്രഡ്ജര്‍ എത്തിക്കുന്നതിന് മൂന്നോടിയായുള്ള പരിശോധനകള്‍ നേരത്തെ തന്നെ പൂര്‍ത്തീകരിച്ചിരുന്നു. ഡ്രഡ്ജറിന്റെ ചിലവ് പൂര്‍ണമായി സംസ്ഥാന സര്‍ക്കാര്‍ വഹിച്ചു. […]

India

തിരച്ചില്‍ പുനഃരാരംഭിക്കണം; അര്‍ജുന്റെ കുടുംബം കര്‍ണാടക മുഖ്യമന്ത്രിയെ കാണും

ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ജുന്റെ കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണും. ഗംഗവലി പുഴയില്‍ ഡ്രെഡ്ജിങ് തുടങ്ങണമെന്ന ആവശ്യമാണ് ഉന്നയിക്കുക. ഇതിനായി ഡ്രെസ്ജിങ് മെഷീന്‍ കൊണ്ട് വന്ന് തിരച്ചില്‍ പുനരാരംഭിക്കണം എന്നാണ് ആവശ്യം. ഈ മാസം 28 […]

Keralam

‘അർജുനെ കണ്ടെത്താൻ ചെയ്യാൻ കഴിയുന്ന എല്ലാ കാര്യവും ചെയ്യും’: മുഖ്യമന്ത്രി

കർ‌ണാടക ഷിരൂരിൽ മണ്ണിടിച്ചിലി‍ൽ കാണാതയ അർജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി അർജുനെ കണ്ടെത്താൻ സംസ്ഥാന സർക്കാറിന് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി ഷിരൂരിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ കത്ത് കർണാടക മുഖ്യമന്ത്രി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രതികൂല കാലാവസ്ഥയിലും അർജുനായുള്ള തിരച്ചിൽ തുടരുകയാണെന്ന് […]

India

‘ഷിരൂർ രക്ഷാദൗത്യം നിർത്തി വെക്കാനാകില്ല’: തിരച്ചിൽ തുടരണമെന്ന് കർണാടക ഹൈക്കോടതി

കർണാടക ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ തുടരണമെന്ന് ഉത്തരവിട്ട് കർണാടക ഹൈക്കോടതി. രക്ഷാദൗത്യം നിർത്തി വെക്കാനാകില്ലെന്നും തുടരണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. റെഡ് അലർട്ട് കാരണം ദൗത്യം 5 ദിവസം നിർത്തി വച്ചതാണെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും […]

India

ഷിരൂരിൽ നിന്നും നാവികസേന മടങ്ങി; രക്ഷാദൗത്യം തുടരാൻ കർണാടകയ്ക്ക് താത്പര്യമില്ലെന്ന് എം വിജിൻ എംഎൽഎ

രക്ഷാ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ കർണാടകയ്ക്ക് താത്പര്യമില്ലെന്ന് എം വിജിൻ എംഎൽഎ. രക്ഷാ ദൗത്യം പൂർണമായും ഉപേക്ഷിച്ച നിലയിലെന്നും എം വിജിൻ വ്യക്തമാക്കി. നേവി സംഘം പരിശോധന നടത്താതെ മടങ്ങി. എന്‍.ഡി.ആര്‍.എഫിന്റേയും നാവികസേനയുടേയും സംഘം സംഭവസ്ഥലത്തുനിന്ന് മടങ്ങി. അര്‍ജുനുവേണ്ടി തിരച്ചിലുമായി ബന്ധപ്പെട്ട നടപടികളൊന്നും ഇപ്പോള്‍ ഷിരൂരില്‍ നടക്കുന്നില്ല. ദേശീയപാത […]

India

ഷിരൂർ ദൗത്യം: മാൽപെ സംഘത്തിന് തിരച്ചിലിന് ഔദ്യോഗിക അനുമതി ഇല്ല: കാർവാർ MLA മുന്നോട്ട് പോകാൻ നിർദേശം നൽകി

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിനായി ഈശ്വർ മാൽപെ സം​ഘത്തിന് ഔദ്യോഗിക അനുമതി ഇല്ല. സ്വന്തം റിസ്കിൽ ഡൈവിന് നിർദേശം നൽകിയിരിക്കുന്നത്. കാർവാർ എം എൽ എ സതീഷ് കൃഷ്ണ സെയിൽ ഇടപെട്ട് മുന്നോട്ട് പോകാൻ നിർദേശം നൽകി. ​ഗം​ഗാവാലിയിലെ അടിയൊഴുക്ക് ശക്തമായതിനാലാണ് ഔദ്യോ​ഗിക […]

India

നദിയിലെ മൺകൂനയ്ക്ക് അരികിൽ നിർണായക സിഗ്നൽ; ട്രക്ക് തന്നെയെന്ന് നിഗമനം

ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ ട്രാക്കിന്‍റെ നിർണായക സിഗ്നൽ ലഭിച്ചു. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്‍റെ ട്രക്ക് തന്നെയാണതെന്നാണ് നിഗമനം. ട്രക്കിന്‍റേയും മണ്ണിടിച്ചിലിൽ ഒലിച്ച് പോയ ടവറിന്‍റേയും സിഗ്നലുകളാകാമെന്നാണ് നേരത്തെയുണ്ടായിരുന്ന നിഗമനം. 60 മീറ്റർ മാറി അഞ്ച് […]

India

ലോറി പുറത്തെത്തിക്കാന്‍ തീവ്രശ്രമം; അര്‍ജുന്റേതെന്ന് കരുതുന്ന ലോറിയുള്ളത് ചെളിനിറഞ്ഞ ഭാഗത്ത്; ദൗത്യം നിര്‍ണായക ഘട്ടത്തില്‍

ഗംഗാവാലി പുഴയുടെ സമീപത്തെ ചെളിനിറഞ്ഞ ഭാഗത്തുണ്ടെന്ന് സ്ഥിരീകരിച്ച ട്രക്ക് അര്‍ജുന്റേത് തന്നെയെന്ന് സൂചന. നാവിക സേന തെരച്ചില്‍ നടത്തുന്ന സ്ഥലത്ത് നിര്‍ണായക യോഗം നടക്കും. മഴ കുറഞ്ഞ സാഹചര്യത്തില്‍ ട്രക്ക് കണ്ടെത്തിയെന്ന് സൂചന ലഭിച്ച സ്ഥലത്തേക്ക് നാവിക സേനയുടെ ബോട്ടെത്തി. ഷിരൂരിലേക്ക് ഫയര്‍ഫോഴ്‌സിന്റെ കൂടുതല്‍ വാഹനങ്ങള്‍ എത്തുന്നുണ്ട്. ജില്ലാ […]

India

‘രഞ്ജിത്ത് ഉൾപ്പടെയുള്ള രക്ഷാപ്രവർത്തകർക്ക് പ്രവേശനം അനുവദിക്കില്ല; കരയിലെ തെരച്ചിൽ പൂർത്തിയായി’; കർണാടക പോലീസ്

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ തെരച്ചിലിനായി രഞ്ജിത്ത് ഇസ്രയേൽ ഉൾപ്പടെയുള്ള രക്ഷാപ്രവർത്തകർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഉത്തര കന്നഡ ജില്ലാ പോലീസ് മേധാവി പി നാരായണ. കരയിലെ തെരച്ചിലിനായാണ് കഴിഞ്ഞ ദിവസങ്ങളിൽ അവരെ പ്രവേശിപ്പിച്ചത്. കരയിലെ തെരച്ചിൽ പൂർത്തിയായെന്ന് ഉത്തര കന്നഡ ജില്ലാ പോലീസ് മേധാവി  പ്രതികരിച്ചു. എൻഡിആർഎഫും അനുമതി നൽകിയിട്ടില്ല. […]

India

കരയിലെ മണ്ണിനടിയിൽ ലോറിയില്ല, നദിക്കരയിൽ സിഗ്നൽ, തെരച്ചിൽ പുഴയിലേക്ക്

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും ലോറിയും കരയിലെ മണ്ണിനയിടിയിലുണ്ടാകുമെന്ന് സ്ഥിരീകരിച്ച് തെരച്ചിൽ നടത്തുന്ന സൈന്യം. ലോറി ഇടിഞ്ഞു വീണ മണ്ണിനൊപ്പം ഗം​ഗം​ഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് സൈന്യം. നദിക്കരയിൽ നിന്ന് ഒരു സിഗ്നൽ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. നദിക്കരയിലെ സിഗ്നൽ കിട്ടിയ പ്രദേശം മാർക്ക് […]