
കുട്ടനാട്ടിലെ നെല്ലെടുപ്പ് പ്രതിസന്ധി: സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് മാർ തോമസ് തറയിൽ
ചങ്ങനാശ്ശേരി; കുട്ടനാട്ടിലെ നെല്ലെടുപ്പ് പ്രതിസന്ധിയിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആർച്ചു ബിഷപ്പ് മാർ തോമസ് തറയിൽ. കൊയ്ത്തു കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും നെല്ല് സംഭരിക്കാത്തത് കാർഷിക മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഇത് അപ്പർ കുട്ടനാട്ടിലെയും ലോവർ കുട്ടനാട്ടിലെയും കർഷകർക്ക് ഭീമമായ നഷ്ടത്തിന് കാരണമാകുമെന്നും മാർ തോമസ് തറയിൽ വ്യക്തമാക്കി. […]