Keralam

ഗവർണർക്ക് വീണ്ടും തിരിച്ചടി; 3 സർവകലാശാലകളിലെ വിസി നിയമന സെർച്ച് കമ്മിറ്റി രൂപീകരണം തടഞ്ഞ് ഹൈക്കോടതി

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വീണ്ടും തിരിച്ചടി. മൂന്ന് സർവകലാശാലകളിലെ വിസി നിയമന സെർച്ച് കമ്മിറ്റി രൂപീകരണം കൂടി തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. കേരള സർവകലാശാല, എംജി സർവകലാശാല, മലയാളം സർവകലാശാല എന്നിവിടങ്ങളിലെ സെർച്ച് കമ്മിറ്റി നടപടികൾക്കാണ് സ്റ്റേ നൽകിയിരിക്കുന്നത്. ചാൻസലറുടെ ഉത്തരവിന് ഒരുമാസത്തേക്ക് ഹൈക്കോടതി വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. […]

Keralam

കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കം പരാജയപ്പെടുത്തി ഇടത് അംഗങ്ങൾ

കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കം പരാജയപ്പെടുത്തി ഇടത് അംഗങ്ങൾ. സെനറ്റ് യോഗത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അജണ്ട ചർച്ച ചെയ്യാതെ തള്ളി. സെർച്ച് കമ്മിറ്റി അംഗത്തെ തിരഞ്ഞെടുക്കാനുള്ള അജണ്ടയ്‌ക്കെതിര ഇടത് അംഗങ്ങൾ യോഗത്തിൽ പ്രമേയമവതരിപ്പിക്കുകയായിരുന്നു. പി പി ദിവ്യയാണ് സെർച്ച് കമ്മിറ്റിക്കെതിരെ […]

Keralam

സിദ്ധാർഥന്‍റെ മരണം ; അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ഗവർണർക്ക് കൈമാറി

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്‍റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മിഷൻ അന്വേഷണ റിപ്പോർട്ട് ഗവർണർക്ക് കൈമാറി. ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ് ആണ് അന്വേഷണ റിപ്പോര്‍ട്ട് രാജ്ഭവനിലെത്തിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറിയത്. സിദ്ധാര്‍ഥന്‍റെ മരണത്തെക്കുറിച്ച് അന്വേഷിച്ച സിബിഐ പ്രാഥമിക […]

Keralam

കേരള സര്‍വകലാശാല സെനറ്റിലേയ്ക്കുള്ള ചാന്‍സലറുടെ നാമനിര്‍ദ്ദേശം എന്ത് രേഖകളുടെ അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി

കൊച്ചി : കേരള സര്‍വകലാശാല സെനറ്റിലേയ്ക്കുള്ള ചാന്‍സലറുടെ നാമനിര്‍ദ്ദേശം എന്ത് രേഖകളുടെ അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി. ചാന്‍സലറുടെ ഓഫീസ് ഇക്കാര്യം വിശദീകരിക്കണമെന്നും ഹൈക്കോടതി. സെനറ്റിലേക്ക് നാല് എബിവിപി പ്രവര്‍ത്തകരുടെ നാമനിര്‍ദ്ദേശം ചോദ്യം ചെയ്ത നല്‍കിയ ഹര്‍ജിയില്‍ ചാന്‍സലര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. സര്‍വകലാശാല നല്‍കിയ പട്ടികയിലുണ്ടായിരുന്ന രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ […]

Keralam

വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി ; സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ പോര് വീണ്ടും കോടതിയിലേക്ക്

കൊച്ചി: സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ പോര് വീണ്ടും കോടതിയിലേക്ക്. ആറ് സര്‍വകലാശാലകളില്‍ വെെസ് ചാന്‍സലർ നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണ്ണറുടെ നടപടി സര്‍ക്കാര്‍ ചോദ്യം ചെയ്യും. അഡ്വക്കറ്റ് ജനറല്‍ ഇക്കാര്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു. സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. […]

Keralam

ഗവര്‍ണറുടെ കാവിവല്‍ക്കരണ ശ്രമങ്ങളെ നിയമപരമായി പ്രതിരോധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം : സര്‍വകലാശാലാ പ്രതിനിധികളെ ഉള്‍പ്പെടുത്താതെ വിവിധ സര്‍വകലാശാല വിസി നിര്‍ണയ സമിതികള്‍ രൂപീകരിച്ച ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍. അതാത് സര്‍വകലാശാലകള്‍ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിക്കും. ഗവര്‍ണറുടെ കാവിവല്‍ക്കരണ ശ്രമങ്ങളെ നിയമപരമായി പ്രതിരോധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. ആറ് […]

Keralam

ലോക കേരള സഭയിൽ പങ്കെടുക്കില്ല: ക്ഷണം നിരസിച്ച് ഗവര്‍ണര്‍

ലോക കേരള സഭയുടെ ഉദ്ഘാടകനാകാനുള്ള സര്‍ക്കാര്‍ ക്ഷണം നിരസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ക്ഷണിക്കാൻ ചെന്ന ചീഫ് സെക്രട്ടറിയെ ഗവര്‍ണര്‍ മടക്കി അയച്ചു. സംസ്ഥാന സർക്കാർ നടപടികളിലെ കടുത്ത അതൃപ്‌തി ചീഫ് സെക്രട്ടറിയോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എസ്എഫ്ഐക്കാര്‍ തന്റെ കാര്‍ തടഞ്ഞതിലടക്കം സര്‍ക്കാര്‍ […]

Keralam

തദ്ദേശവാര്‍ഡ് പുനര്‍വിഭജനത്തില്‍ ഓര്‍ഡിനന്‍സ് നീക്കത്തില്‍ നിന്ന് പിന്മാറി സര്‍ക്കാര്‍; പകരം ബില്ല്

തിരുവനന്തപുരം: തദ്ദേശവാര്‍ഡ് പുനര്‍വിഭജനത്തില്‍ ഓര്‍ഡിനന്‍സ് നീക്കത്തില്‍ നിന്ന് പിന്മാറി സര്‍ക്കാര്‍. പകരം ബില്ല് കൊണ്ടുവരാനാണ് തീരുമാനം. ഓര്‍ഡിനന്‍സില്‍ അനിശ്ചിതത്വം തുടരവെ ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ജൂണ്‍ പത്തിന് നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. നിയമസഭാ സമ്മേളനത്തില്‍ ബില്ല് കൊണ്ടുവരാനാണ് നീക്കം. സാധാരണ ബുധനാഴ്ചകളില്‍ […]

Keralam

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയെ ഗവർണർ പുറകോട്ട് വലിക്കുകയാണെന്നും സർവ്വകലാശാലകളെ കാവിവൽക്കരിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും മന്ത്രി  പറഞ്ഞു. കേരള സർവകലാശാല സെനറ്റിലേക്ക് സ്വന്തം നിലയ്ക്ക് നാലു പേരെ നാമനിർദ്ദേശം ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ […]

Keralam

വാർഡ് പുനർവിഭജനം; സർക്കാർ ഓർഡിനൻസ് തിരിച്ചയച്ച് ഗവർണർ

തിരുവനന്തപുരം: വാർഡ് പുനർവിഭജനവുമായി ബന്ധപ്പെട്ട് സർക്കാരിൻ്റെ ഓർഡിനൻസ് തിരിച്ചയച്ച് ഗവർണർ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ഓർഡിനൻസ് അയക്കാനും ഗവർണറുടെ നിർദ്ദേശം. തദ്ദേശവാര്‍ഡുകളിലെ വാര്‍ഡ് പുനര്‍നിര്‍ണയത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ നേരത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് കൂടുന്ന നിലയിലാണ് […]