Business

ബൈജൂസ് സിഇഒ അർജുന്‍ മോഹന്‍ രാജിവെച്ചു; പ്രവർത്തന ചുമതലകള്‍ ഏറ്റെടുത്ത് ബൈജു രവീന്ദ്രന്‍

എഡ്-ടെക് സ്ഥാപനം ബൈജൂസിന്റെ സിഇഒ അർജുന്‍ മോഹന്‍ രാജിവെച്ചു. സിഇഒ ചുമതല ഏറ്റെടുത്ത് കേവലം ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് രാജി. സ്ഥാപകനായ ബൈജു രവീന്ദ്രന്‍ ബൈജൂസിന്റെ പ്രവർത്തന ചുമതലകള്‍ ഏറ്റെടുത്തതോടെയാണ് നടപടിയെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നാല് വർഷങ്ങള്‍ക്ക് ശേഷമാണ് ബൈജു കമ്പനിയുടെ പ്രവർത്തനങ്ങളുടെ മേല്‍നോട്ടത്തിലേക്ക് എത്തുന്നത്. […]