
‘പഴനി പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന ഗുളിക കലർത്താറുണ്ടെന്ന പരാമര്‍ശം’: തമിഴ് സംവിധായകൻ അറസ്റ്റിൽ
പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തിൽ ഗർഭനിരോധന ഗുളികകൾ കലർത്താറുണ്ടെന്ന് ആരോപിച്ച തമിഴ് സംവിധായകൻ മോഹൻ ജി അറസ്റ്റിൽ. തിരുച്ചിറപ്പള്ളി സൈബർ ക്രൈം പോലീസാണ് മോഹൻ ജി യെ അറസ്റ്റ് ചെയ്‌തത്. ചെന്നൈയിൽ അറസ്റ്റിലായ ഇയാളെ തിരുച്ചിറപ്പള്ളിയിലേക്ക് കൊണ്ടുപോകും. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻ ആരോപണം ഉന്നയിച്ചത്. […]