India

കെജ്‍രിവാളിന് വീണ്ടും തിരിച്ചടി; മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ ചേര്‍ന്ന് ആം ആദ്മിയിലെ മൂന്ന് കൗണ്‍സിലര്‍മാര്‍

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍(എംസിഡി) തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന് മൂന്ന് ആം ആദ്മി കൗണ്‍സിലര്‍മാര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് അനിത ബസോയ (ആന്‍ഡ്രൂസ് ഗഞ്ച്), നിഖില്‍ ചപ്രാന (ഹരി നഗര്‍), ധരംവീര്‍ (ആര്‍കെ പുരം) എന്നിവര്‍ പാര്‍ട്ടി വിട്ടത്. […]

India

2020 കലാപത്തിന്റെ മുറിവുണങ്ങാത്ത വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ബിജെപിക്ക് വന്‍വിജയം: നാലില്‍ മൂന്നിടത്തും താമര

അഞ്ച് വര്‍ഷം മുമ്പ് കലാപത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നാല് മണ്ഡലങ്ങളില്‍ മൂന്നിലും നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപിയാണ് മുന്നില്‍. മുസ്തഫബാദിലും കരാവല്‍ നഗറിലുമാണ് ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കിയത്. അഞ്ച് തവണ എംഎല്‍എയായിരുന്ന മോഹന്‍ സിംഗ് ബിഷ്ടിനെ മുസ്തഫബാദിലും കപില്‍ മിശ്രയെ കലാവില്‍ നഗറിലും മത്സരിപ്പിച്ച് […]

India

‘ജനവിധി ഉള്‍ക്കൊള്ളുന്നു; ബിജെപിയെ അഭിനന്ദിക്കുന്നു’ ; പ്രതികരണവുമായി അരവിന്ദ് കെജ്‌രിവാള്‍

തെരഞ്ഞെടുപ്പ് പരാജയത്തില്‍ പ്രതികരണവുമായി അരവിന്ദ് കെജ്‌രിവാള്‍. ജനവിധി തങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും വിജയിച്ച ബിജെപിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷം തങ്ങള്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തുവെന്നും കെജ്‌രിവാള്‍ പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പലതും പാലിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ തന്റെ […]

India

ഡല്‍ഹിയില്‍ ആം ആദ്മിയുടെ പ്രകടനത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി അണ്ണാ ഹസാരെ

ഡല്‍ഹിയില്‍ ആം ആദ്മിയുടെ പ്രകടനത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി അണ്ണാ ഹസാരെ. പണത്തിന്റെ ശക്തി അരവിന്ദ് കെജ്‌രിവാളിനെ കീഴടക്കിയെന്ന് അണ്ണാ ഹസാരെ പറഞ്ഞു. ഒരു സ്ഥാനാർത്ഥിയുടെ പെരുമാറ്റം, ചിന്തകൾ ശുദ്ധമായിരിക്കണം, ജീവിതം കുറ്റമറ്റതായിരിക്കണം. ഞാൻ ഇത് അരവിന്ദ് കെജ്‌രിവാളിനോട് പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹം അത് […]

India

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ‍കുതിപ്പ് തുടർന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ‍കുതിപ്പ് തുടർന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. എഎപി നേതാവ് മനീഷ് സിസോദിയയും ജംഗ്പുര സീറ്റിൽ ലീഡ് ചെയ്യുന്നു. ഇന്ന് രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. കൽക്കാജി മണ്ഡലത്തിൽ ബിജെപിയുടെ രമേഷ് ഭിദുരി ലീഡ് ചെയ്യുന്നതിനാൽ മുഖ്യമന്ത്രി അതിഷി […]

Uncategorized

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഡല്‍ഹിയില്‍ എഎപിയ്ക്ക് ഒരുകൂട്ടം എംഎല്‍എമാരുടെ ഷോക്ക് ട്രീറ്റ്‌മെന്റ്; 7 പേര്‍ രാജിവച്ചു

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആംആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. ഏഴ് എംഎല്‍എമാര്‍ ഒറ്റ ദിവസം കൊണ്ട് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. അരവിന്ദ് കെജ്രിവാളിലും പാര്‍ട്ടിയിലുമുള്ള വിശ്വാസം നഷ്ടമായെന്ന് അറിയിച്ചാണ് എംഎല്‍എമാരുടെ കൂട്ടരാജി. ഭാവന ഗൗര്‍,രോഹിത് മെഹറൗലിയ,രാജേഷ് ഋഷി,മഥന്‍ ലാല്‍,നരേഷ് യാദവ്, പവന്‍ ശര്‍മ്മ,ബി എസ് […]

India

കെജ്രിവാള്‍ സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ നടത്തിയത് 382 കോടിയുടെ അഴിമതി;ആരോപണവുമായി കോണ്‍ഗ്രസ്

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് എതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്. അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ ആരോഗ്യമേഖലയില്‍ നടന്നത് വന്‍ അഴിമതിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട അഴിമതികള്‍ ഒരോന്നായി പുറത്ത് വിടും എന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു. ആരോഗ്യമേഖലയില്‍ 382 കോടിയുടെ അഴിമതി നടന്നതായി കോണ്‍ഗ്രസ് […]

India

ദലിത് വിദ്യാര്‍ഥികള്‍ക്ക് വിദേശ പഠനത്തിന് ‘അംബേദ്ക്കര്‍ സമ്മാന്‍’; തെരഞ്ഞെടുപ്പ് വാഗ്‌ദാനവുമായി കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ദലിത് വിദ്യാര്‍ഥികള്‍ക്ക് തികച്ചും സൗജന്യമായി വിദേശത്ത് പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപനവുമായി എഎപി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയില്‍ അടുത്തമാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും എഎപി അധികാരത്തില്‍ വന്നാല്‍ പദ്ധതി നടപ്പാക്കുമെന്നാണ് കെജ്‌രിവാളിന്‍റെ പ്രഖ്യാപനം. ബിജെപി അംബേദ്ക്കറെ അവഹേളിച്ചതിനുള്ള മറുപടി കൂടിയാണ് ‘അംബേദ്ക്കര്‍ സമ്മാന്‍’ സ്‌കോളര്‍ഷിപ്പെന്ന് അദ്ദേഹം പറഞ്ഞു. […]

India

മോദി സുഹൃത്തുക്കൾക്ക് വേണ്ടി മാത്രം രാജ്യം ഭരിക്കുന്നു; അരവിന്ദ് കെജ്‌രിവാള്‍

എതിരാളികളെ കേന്ദ്ര അന്വേഷണ ഏജൻസികൾ വച്ച് ഇല്ലാതാക്കുന്ന നടപടികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്നതെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. കഴിഞ്ഞ 9 വർഷം ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നിട്ടില്ല. താൻ ജയിലിൽ ആയിരുന്നപ്പോഴും എംഎൽഎമാർ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു. കഴിഞ്ഞ വർഷം ഒന്നിന് […]

Uncategorized

ഒൻപത് വർഷത്തിന് ശേഷം പടിയിറക്കം; അരവിന്ദ് കെജ്‌രിവാൾ ഔദ്യോഗിക വസതി ഒഴിഞ്ഞു

ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഒമ്പത് വർഷത്തോളം അരവിന്ദ് കെജ്‌രിവാൾ താമസിച്ചിരുന്നത് 6 ഫ്ലാഗ്സ്റ്റാഫ് റോഡിലെ ഈ വസതിയിലായിരുന്നു. പഞ്ചാബിൽ നിന്നുള്ള എഎപി രാജ്യസഭാംഗം അശോക് മിത്തലിന് അനുവദിച്ച 5 ഫിറോസ്ഷാ റോഡിലെ ബംഗ്ലാവിലേക്കാണ് കെജ്‌രിവാളും […]