
‘സമരത്തിനു പിന്നില്‍ വിമോചന സമരക്കാരാണെന്ന പരാമര്‍ശം വേദനിപ്പിച്ചു’ ; എംഎ ബേബിക്ക് കത്തയച്ച് ആശാ വര്‍ക്കേഴ്‌സ്
സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബിക്ക് കത്തയച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍. സമരത്തിനു പിന്നില്‍ വിമോചന സമരക്കാരാണെന്ന പരാമര്‍ശം വേദനിപ്പിച്ചുവെന്നും സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ അമരക്കാരന്‍ എന്ന നിലയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നടപടിയുണ്ടാകണമെന്നും കത്തില്‍ പറയുന്നു. […]