India

ആശ വർക്കർമാരുടെ ഓണറേറിയം കൂട്ടി പുതുച്ചേരി സർക്കാർ; മുഖ്യമന്ത്രിക്ക് പുഷ്പവൃഷ്ടി

ആശ വർക്കർമാരുടെ ഓണറേറിയം കുത്തനെ കൂട്ടി പുതുച്ചേരി സർക്കാർ. 10,000 രൂപയിൽ നിന്ന് 18,000 രൂപയായി ഉയർത്തും. നിയമസഭയിൽ മുഖ്യമന്ത്രി എൻ.രംഗസ്വാമി ആണ്‌ ഇക്കാര്യം പ്രഖ്യാപിച്ചത്. എംഎൽഎമാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു. നിലവിൽ സംസ്ഥാനത്തെ 300 ആശ പ്രവർത്തകർക്ക് 10,000 രൂപ വീതമാണ് ഓണറേറിയം […]

Keralam

ആശമാർക്ക് വർഷം തോറും 12000 രൂപ നൽകും, അധിക ധനസഹായം പ്രഖ്യാപിച്ച് പാലക്കാട് നഗരസഭ

ആശാവർക്കർമാർക്ക് ധനസഹായം പ്രഖ്യാപിച്ച് പാലക്കാട് നഗരസഭ. വർഷം 12,000 രൂപ നൽകുമെന്ന് നഗരസഭ ബഡ്ജറ്റിൽ പ്രഖ്യാപനം. ബജറ്റ് പ്രസംഗത്തിലാണ് നഗരസഭയുടെ പ്രഖ്യാപനം. ഇതിലൂടെ മാസം നഗരസഭയിലെ ഓരോ ആശ വർക്കർക്കും ആയിരം രൂപ വീതം അധിക വരുമാനം ലഭിക്കും. ബിജെപിയാണ് പാലക്കാട് നഗരസഭ ഭരിക്കുന്നത്. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ […]

India

മിനിമം വേതനം 26,000 രൂപയാക്കണം; തമിഴ്നാട്ടിൽ ആശ വർക്കർമാരെ പിന്തുണച്ച് സിഐടിയു സമരം

തമിഴ്നാട്ടിൽ ആശ വർക്കർമാരെ പിന്തുണച്ച് സിഐടിയു സമരം. നീലഗിരിയിലും ദിണ്ടിഗലിലും ആണ്‌ കേന്ദ്ര സർക്കാരിനെതിരെ സിഐടിയു സമരം. സിഐടിയു ജില്ലാ സെക്രട്ടറി പിച്ചൈയമ്മാൾ അടക്കം നേതാക്കളുടെ നേതൃത്വത്തിൽ ആയിരുന്നു ദിണ്ടിഗൽ കളക്ട്രേറ്റിലെ സമരം നടക്കുന്നത്. 26,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ടാണ് സമരം. ഓവർ ടൈം ചെയ്യിക്കരുതെന്നും പി […]

Keralam

‘ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥമായി, അത്‌ അവസാനം വരെ ഉണ്ടാകും; സുരേഷ് ഗോപി

ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആത്മാർത്ഥത അവസാനം വരെ ഉണ്ടാകും. ആശാവർക്കർമാരുടെ സമരത്തിൽ കരകയറ്റം ഉണ്ടാകട്ടെ. പറയാനുള്ളത് ജെപി നദ്ദ പാർലമെൻറിൽ പറഞ്ഞിട്ടുണ്ട്. ആ പറഞ്ഞത് തന്നെയാണ് പറയാനുള്ളത്. ആശാവർക്കർമാരുടെ സമരം പരിഹരിക്കല്ലല്ല, അവരുടെ ജീവിതം നേരെയാവുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ആരോഗ്യമന്ത്രിയെ താൻ […]

Keralam

ജീവിക്കാൻ വേണ്ടിയുള്ള സമരമാണ് നടക്കുന്നത്; ആശമാരുമായി മുഖ്യമന്ത്രി ചർച്ചക്ക് തയ്യാറാകണം, രമേശ്‌ ചെന്നിത്തല

ആശാ വർക്കർമാരുടെ സമരത്തിൽ സർക്കാർ കള്ളക്കളി കളിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. സമരത്തെ തകർക്കാൻ സർക്കാർ ബോധപൂർവ്വം ശ്രമിക്കുന്നു മുഖ്യമന്ത്രി എന്തുകൊണ്ട് ആശമാരുമായുള്ള യോഗം വിളിക്കുന്നില്ല, ചർച്ച നടത്താൻ തയ്യാറാകണം. ഓണറേറിയം കേരളവും കേന്ദ്രവും കൂട്ടണം. കേരളം ആദ്യം ഓണറേറിയം കൂട്ടി മാതൃകയാകണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. രണ്ട് സർക്കാരുകളും […]

Keralam

‘ജെപി നഡ്ഡ കൂടിക്കാഴ്ച നിഷേധിച്ചുവെന്ന ആരോപണം നാടകം, വീണാജോർജ് വഞ്ചനയുടെ ആൾരൂപം’: കെ.സുരേന്ദ്രൻ

കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ കൂടിക്കാഴ്ച നിഷേധിച്ചുവെന്ന വീണാജോർജിന്റെ ആരോപണം നാടകമാണെന്നും വീണാജോർജ് വഞ്ചനയുടെ ആൾരൂപമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ക്യൂബൻ സർക്കാരിന്റെ പ്രതിനിധികളെ കാണാനാണ് സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി ഡൽഹിയിലെത്തിയത്. സംസ്ഥാന ഖജനാവിലെ പണം ഉപയോഗിച്ച് നടത്തിയ അനാവശ്യയാത്രയായിരുന്നു അത്. അത് മറയ്ക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രി സന്ദർശനം […]

Keralam

ആശാവര്‍ക്കര്‍മാരുടെ സമരം: ‘കേന്ദ്രം ഓണറേറിയം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കും’ ; മുഖ്യമന്ത്രി

ആശാവര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണറേറിയം കേന്ദ്രം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കുമെന്നാണ് പ്രതികരണം. എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. സിപിഐയും ആര്‍ജെഡിയും യോഗത്തില്‍ വിഷയം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. സമരം തീര്‍ക്കണമെന്ന് ഘടകകക്ഷികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രി ജെ […]

Keralam

‘യുഡിഎഫ് ആയിരുന്നു ഭരിച്ചത് എങ്കിൽ ആശമാരുടെ ആവശ്യങ്ങൾ അംഗീകരിക്കുമായിരുന്നു, സമൂഹം ആശാവർക്കർമാരുടെ കൂടെയാണ്’: പി കെ കുഞ്ഞാലി കുട്ടി

സർക്കാരിന് സാമ്പത്തിക പ്രശനമുണ്ടെങ്കിൽ വഴി സർക്കാർ കണ്ടെത്തണമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ്നെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം. യു ഡി എഫ് അധികാരത്തിൽ വന്നാൽ ആശ മാരുടെ ആവശ്യങ്ങൾ അംഗീകരിക്കും. പ്രകടന പത്രികയിൽ ഉൾപ്പെടുത്തും. ആശാവർക്കർമാരെ 38 ദിവസം കഴിഞ്ഞാണ് ചർച്ചക്ക് പോലും […]

Keralam

ആശാ വര്‍ക്കര്‍മാര്‍ക്ക് പൂര്‍ണ പിന്തുണ: സഭ ബഹിഷ്‌കരിച്ച് യുഡിഎഫ് എംഎല്‍എമാര്‍ സമരപ്പന്തലില്‍

സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാ വര്‍ക്കേഴ്‌സ് നടത്തുന്ന നിരാഹാര സമരത്തിന് പ്രതിപക്ഷത്തിന്റെ ഐക്യദാര്‍ഢ്യം. യുഡിഎഫ് എംഎല്‍എമാര്‍ ഒന്നടംഗം ആശവര്‍ക്കര്‍മാരുടെ സമരപ്പന്തലിലെത്തി. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ സഭ ബഹിഷ്‌കരിച്ചുകൊണ്ടായിരുന്നു മാര്‍ച്ച്. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ആശമാര്‍ സെക്രട്ടറിയേറ്റിന്റെ മുന്നില്‍ സമരം നടത്തുന്നതെന്നും ഈ സമരത്തിന് കേരളത്തിലെ പ്രതിപക്ഷം പൂണമായ പിന്തുണയാണ് വാഗ്ദാനം […]

Keralam

ആവശ്യങ്ങൾ അംഗീകരിച്ചില്ല, സർക്കാർ വിളിച്ച ചര്‍ച്ച പരാജയം; അതിശക്തമായ സമരം തുടരുമെന്ന് ആശാവർക്കേഴ്‌സ്

ആവശ്യങ്ങൾ അംഗീകരിച്ചില്ല, സർക്കാർ വിളിച്ച ചര്‍ച്ച പരാജയമെന്ന് സമരം ചെയ്യുന്ന ആശാ വർക്കേഴ്‌സ്. വരും ദിവസങ്ങളിൽ അതിശക്തമായ സമരം തുടരുമെന്ന് ആശാവർക്കേഴ്‌സ് അറിയിച്ചു. സംസ്ഥാന എൻഎച്ച്എം ഓഫീസിലാണ് ചര്‍ച്ച നടന്നത്. എൻഎച്ച്എം ഡയറക്ടറാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. എൻഎച്ച്എം ഡയറക്ടർ വിനോയ് ഗോയലിന്റെ നേതൃത്വത്തിലാണ് ചർച്ച നടന്നത്. നിരാഹാര സമരത്തിലേക്ക് […]